കൊച്ചി: 60 ലക്ഷം വിലമതിക്കുന്ന സ്വർണവുമായി കൊച്ചിയിൽ ദമ്പതിമാർ അറസ്റ്റിൽ. ശ്രീലങ്കൻ സ്വദേശികളായ ദമ്പതിമാരാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായത്. മുഹമ്മദ് സുബൈർ ഭാര്യ ജാനിഫർ എന്നിവരെയാണ് കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് കസ്റ്റഡിയിൽ എടുത്തത്. 122 ഗ്രാം സ്വർണമാണ് ഇവരിൽ നിന്നും പിടികൂടിയത്.
കൊളംബോയിൽ നിന്നുള്ള വിമാനത്തിലാണ് വെള്ളിയാഴ്ച രാവിലെയോടെ ദമ്പതിമാർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്നത്. സ്വർണ്ണം ക്യാപ്സ് രൂപത്തിലാക്കിയാണ് കൊണ്ടുവന്നത്. കസ്റ്റംസ് നടത്തിയ പരിശോധനയിൽ ശരീരത്തിനുള്ളിൽ നിന്നാണ് ഇത് കണ്ടെത്തിയത്. അത്തരത്തിൽ നാല് ക്യാപ്സ്യൂഡുകൾ ഇവരുടെ കൈവശം ഉണ്ടായിരുന്നു. രണ്ടു വീതം ഇരുവരും ഒളിപ്പിച്ചു കൊണ്ടുവന്നു. സംഭവത്തിൽ വിശദമായ അന്വേഷണം തുടർന്ന് വരികയാണെന്ന് കസ്റ്റംസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...