കൊല്ലം: കൊല്ലത്ത് അസഭ്യം പറഞ്ഞത് ചോദ്യംചെയ്ത യുവാവിന് ക്രൂരമർദ്ദനം. സമൂഹ മാധ്യമ ഗ്രൂപ്പിലുണ്ടായ തർക്കത്തെ തുടർന്ന് 19 വയസുകാരനെ വിളിച്ച് വരുത്തി അതിക്രൂരനമായി മർദ്ദിച്ചു. പൂയപ്പള്ളി സ്വദേശി രാഹുലിനെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. യുവാവിനെക്രൂരമായി മർദ്ദിച്ചതിന്റെ ദൃശ്യങ്ങൾ അതേ സോഷ്യൽ മീഡിയ ഗ്രൂപ്പിൽ തന്നെ രാഹുൽ പ്രചരിപ്പിക്കുകയും ചെയ്തു. വള്ളിക്കുന്ന സ്വദേശി അച്ചുവിനാണ് മർദ്ദനമേറ്റത്. അച്ചുവിനെ വിളിച്ച് വരുത്താനും മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ എടുക്കാനും കൂടെ നിന്നവരെ പോലീസ് അന്വേഷിച്ച് വരികയാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം നടക്കുന്നത്.
ഇരുവരുമുള്ള ഒരു സോഷ്യൽ മീഡിയ ഗ്രൂപ്പിൽ രാഹുൽ അസഭ്യം പറഞ്ഞത് അച്ചു ചോദ്യം ചെയ്തു. തുടർന്ന് അച്ചുവിനെ രാഹുൽ കരുനാഗപ്പള്ളിയിൽ വിളിച്ചുവരുത്തുകയും കത്തികാട്ടി ഭീഷണിപ്പെടുത്തി ആളൊഴിഞ്ഞ പറമ്പിലെത്തിക്കുകയുമായിരിന്നു. ഇവിടെ വെച്ച് രാഹുൽ അച്ചുവിനെക്കൊണ്ട് കാല് പിടിപ്പിച്ചു. പിന്നീട് അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രതി കൂടെയുണ്ടായിരുന്നവരെ കൊണ്ട് ഷൂട്ട് ചെയ്യിപ്പിച്ചുക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ പിന്നീട് രാഹുൽ തന്നെ സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചു.
ഇത് കേരള പോലീസിന്‍റെ സോഷ്യൽ മീഡിയ മോണിറ്ററിംഗ് വിഭാഗത്തിന്‍റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. വീഡിയോ അപ്ലോഡ് ചെയ്‍തത് എവിടെ നിന്നാണെന്ന് കണ്ടെത്തുകയും പിന്നീട് അച്ചുവിലേക്കും പ്രതി രാഹുലിലേക്കും പോലീസ് എത്തുകയായിരുന്നു. രാഹുൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ബലാത്സംഗം, കൊലപാതക ശ്രമം, പിടിച്ചുപറി തുടങ്ങി നിരവധി കേസുകൾ രാഹുലിന്റെ പേരിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
അതേസമയം കഴിഞ്ഞ ദിവസം ലെയ്സ് നൽകാത്തതിന്റെ പേരിൽ യുവാക്കളെ ഒരു സംഘം ആക്രമിച്ച സംഭവം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കൊല്ലത്ത് നിന്നും വീണ്ടും അക്രമ സംഭവം റിപ്പോർട്ട് ചെയ്യുന്നത്. നാല് പേർ ചേർന്നാണ് രണ്ട് യുവാക്കളെ അതിക്രൂരമായി മർദിച്ചത്. ലെയിസ് നൽകാത്തതിന്‍റെ പേരിലായിരുന്നു മദ്യപസംഘം തങ്ങളെ ക്രൂര മർദിച്ചതെന്നായിരുന്നു യുവാക്കൾ പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...