മൂന്നാറിൽ ത്യക്കാര്‍ത്തിക മഹോത്സവത്തിനിടെയിൽ അഞ്ചംഗ സംഘം സിവില്‍ പോലീസ് ഓഫീസറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ഇടുക്കി എആര്‍ ക്യാമ്പിലെ ഓഫീസര്‍ വിഷ്ണുവിക്രമന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ, ഡിസംബർ 6 ന് രാത്രി 10.45 ലോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഡ്രൈവർ അടക്കം ഉള്ളവർ മദ്യപിച്ചിരിക്കുന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പ്രതികൾ എത്തിയ ഓട്ടോറിക്ഷ തടഞ്ഞ് നിർത്താൻ ശ്രമിച്ചതിനെ തുടർന്ന് തർക്കം ഉണ്ടായതായും ഇതാണ് ആക്രമണത്തിന് കാരണം ആയത് എന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മൂന്നാര്‍ സിഐ മനീഷ് കെ പൗലോസിന്റെ നേത്യത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടി.
ത്യക്കാര്‍ത്തിക മഹോത്സവത്തോട് അനുബന്ധിച്ച് രഥഘോഷാത്ര നടക്കുന്നതിനിടെ പോലീസ് വാഹനങ്ങള്‍ ആര്‍ഒ ജംഗഷനില്‍ നിന്നും ദിശതിരിച്ച് വിട്ടിരുന്നു. ഇതിനിടയിൽ ഓട്ടോറിക്ഷയിൽ എത്തിയ സംഘം ഈ നിർദ്ദേശം പാലിക്കാൻ തയ്യാറായില്ല. ഓട്ടോ ഡ്രൈവറടക്കം മദ്യപിച്ചതായി ഡ്യൂട്ടിയിലുണ്ടായിരുന്ന വിഷ്ണു കണ്ടെത്തിയോതെടെ വാഹനം നിര്‍ത്തിയിടാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടർന്ന് ഓട്ടോയിലുണ്ടായിരുന്ന സുരേഷ് മൂര്‍ത്തി, വേലന്‍, മുകേഷ്, ഡ്രൈവര്‍ ദീപന്‍, രാകേഷ് എന്നിവര്‍ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു.
ALSO READ: മാങ്ങ പറിച്ചതിന്റെ പേരിൽ വാക്കേറ്റം; കായംകുളത്ത് മൂന്ന് സ്ത്രീകൾക്ക് വെട്ടേറ്റു
പ്രതികളെ മൂന്നാര്‍-ദേവികുളം റോഡില്‍ നിന്നും പോലീസ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും ഇവർ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചു. പോലീസ് ഉദ്യോഗസ്ഥർക്ക് മർദ്ദനം ഏൽക്കുകയും ചെയ്തു. തുടര്‍ന്ന് മൂന്നാര്‍ സിഐ മനീഷ് കെ പൗലോസിന്റെ നേത്യത്വത്തില്‍ കൂടുതല്‍ പോലീസെത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആക്രമണത്തില്‍ പരിക്കേറ്റ വിഷ്ണു മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. മൂന്നാര്‍ ഗ്രാമസലാന്റ് എസ്‌റ്റേറ്റ് നിവാസികളായ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാന്റ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...