കന്യാകുമാരി : പള്ളി കമ്മിറ്റികൾക്കിടിയിലുള്ള പ്രശ്നത്തിൽ മുൻ കമ്മറ്റി അംഗത്തെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കന്യാകുമാരി മൈലക്കോഡ് സെന്റ് മൈക്കിൾസ് കത്തോലിക്ക പള്ളിയിലാണ് കൊലപാതകം നടന്നത്. പള്ളി വികാരി റോബിൻസൺ ഉൾപ്പെടെ 13 പേർ ഒളിവിൽ. മുൻ പള്ളികമ്മിറ്റി അംഗവും തമിഴ്നാട് ട്രാൻസ്പോർട്ട് ജീവനക്കാരനുമായ സേവ്യർ കുമാറിനെയാണ് കൊലപ്പെടുത്തിയത്. തുണി തേക്കുന്ന തേപ്പുപ്പെട്ടി ഉപയോഗിച്ച് തലയ്ക്കടിച്ചാണ് കൊലപാതകം നടന്നത്.
പള്ളിയുടെ ഫണ്ടിൽ തിരിമറി നടത്തിയെന്ന് സേവ്യർ നേരത്തെ ആരോപിച്ചിരുന്നു. ഇത് തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സേവ്യർ ആരോപണം ഉന്നയിച്ചപ്പോൾ പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്കൂളിൽ പ്രവർത്തിച്ചിരുന്ന സേവറ്യന്റെ ഭാര്യയെ പിരിച്ചു വിട്ടിരുന്നു. സേവ്യർ മാപ്പ് പറഞ്ഞാൽ ഭാര്യയെ തിരിച്ചെടുക്കാമെന്ന് ഫാ. റോബിൻസൺ പറഞ്ഞിരുന്നു.
മാപ്പ് പറയുന്നതിനായി സേവ്യർ പള്ളിയിൽ എത്തിയപ്പോഴാണ് കൊലപാതകം നടക്കുന്നത്. നിലവിലെ പള്ളി കമ്മിറ്റി അംഗങ്ങൾ എല്ലാവരും ചേർന്നാണ് സേവ്യറെ ആക്രമിച്ചത്. തുടർന്ന തേപ്പുപ്പെട്ടി ഉപയോഗിച്ച് തലയ്ക്കടിച്ച് സേവ്യറെ കൊലപ്പെടുത്തുകയായിരുന്നു.
വികാരി റോബിൻസണ്ണും പള്ളി കമ്മിറ്റിയിലുള്ള 13 പേരും നിലവിൽ ഒളിവിലാണ്. പള്ളിമേടയ്ക്കുള്ളിലെ സിസിടിവിയുടെ ഹാർഡ് ഡിസ്കും കാണ്മാനില്ല. സേവ്യറിന്റെ കുടുംബം നൽകിയ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഒളിവിലുള്ള പ്രതികൾക്കായി തിരിച്ചിൽ ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.