Ola Cab: OTP സംബന്ധിച്ച തർക്കം, ഒല ഡ്രൈവർ യാത്രക്കാരനെ കൊലപ്പെടുത്തി

OTP നല്‍കാന്‍ വൈകിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന്  ഒല ഡ്രൈവര്‍ യാത്രക്കാരനെ അടിച്ചുകൊന്നു. ചെന്നൈയിലെ പഴയ മഹാബലിപുരം റോഡിലാണ് സംഭവം നടന്നത്. സോഫ്‌റ്റ്‌വെയർ ഡെവലപ്പറായിരുന്ന ഗുഡുവഞ്ചേരി സ്വദേശിയായ എച്ച് ഉമേന്ദർ  ആണ് കൊല്ലപ്പെട്ടത്.

Written by - Zee Malayalam News Desk | Last Updated : Jul 5, 2022, 02:36 PM IST
  • ക്യാബില്‍ കയറുന്നതിന് മുന്‍പ് OTP നൽകാൻ വൈകിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Chennai: OTP നല്‍കാന്‍ വൈകിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന്  ഒല ഡ്രൈവര്‍ യാത്രക്കാരനെ അടിച്ചുകൊന്നു. ചെന്നൈയിലെ പഴയ മഹാബലിപുരം റോഡിലാണ് സംഭവം നടന്നത്. സോഫ്‌റ്റ്‌വെയർ ഡെവലപ്പറായിരുന്ന ഗുഡുവഞ്ചേരി സ്വദേശിയായ എച്ച് ഉമേന്ദർ  ആണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ഒല ഡ്രൈവര്‍ സേലം സ്വദേശിയായ എൻ രവിയെ പോലീസ് അറസ്റ്റ് ചെയ്തു. ക്യാബില്‍ കയറുന്നതിന് മുന്‍പ് OTP നൽകാൻ വൈകിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 

Also Read:  Zee News അവതാരകൻ രോഹിത് രഞ്ജനെ അറസ്റ്റ് ചെയ്യാൻ ശ്രമം നടത്തി ഛത്തീസ്ഗഢ് പോലീസ്

റിപ്പോര്‍ട്ട് അനുസരിച്ച് ഞായറാഴ്ച്ച ഉമേന്ദറും ഭാര്യ ഭവ്യയും രണ്ടു കുട്ടികളും  ഭവ്യയുടെ സഹോദരിയും മക്കളും  വൈകീട്ട് 3.30ന് സിനിമ കാണാൻ നവല്ലൂരിലെ ഒരു മാളിലേക്ക് പോകാൻ തീരുമാനിച്ചിരുന്നു. അതനുസരിച്ച് മാളില്‍ പോകാനായി ഇവര്‍ ക്യാബ് ബുക്ക് ചെയ്തു. OTP സ്ഥിരീകരിയ്ക്കുന്നതിന് മുന്‍പ് തന്‍റെ അനുവാദമില്ലാതെ വീട്ടുകാര്‍ ക്യാബില്‍ കയറിയത് ഡ്രൈവറെ ചൊടിപ്പിച്ചു. വീട്ടുകാരെ വണ്ടിയില്‍നിന്ന് ഇറക്കിയ ഡ്രൈവര്‍ OTP സ്ഥിരീകരിച്ചശേഷം വണ്ടിയില്‍ കയറാന്‍ ആവശ്യപ്പെട്ടു. 

രോഷാകുലനായ രവി വാഹനത്തിൽ നിന്നിറങ്ങിയതോടെ  ഇരുവരും തമ്മില്‍ തര്‍ക്കമായി.  ഏഴ്  യാത്രക്കാര്‍ ഉള്ളതിനാല്‍ അവർക്ക് ഒരു എസ്‌യുവി കാർ ബുക്ക് ചെയ്യണമെന്ന് അദ്ദേഹം ഉമേന്ദറിനോട് പറഞ്ഞു. എന്നാല്‍, താമസിയാതെ, തർക്കം രൂക്ഷമാവുകയും രവി തന്‍റെ ഫോൺ എടുത്ത് ഉമേന്ദറിന്‍റെ  തലയിൽ ഇടിക്കുകയും ചെയ്തു.  ഉമേന്ദര്‍ നിലത്തു വീഴുന്നതുവരെ പലതവണ ഡ്രൈവര്‍ അടി തുടര്‍ന്നു.  

രവി പലതവണ മർദിച്ചതിനെ തുടർന്ന് ഉമേന്ദർ ബോധരഹിതനായി വീഴുകയായിരുന്നുവെന്ന് ഇരയുടെ ഭാര്യ പറയുന്നു.  ബോധരഹിതനായ ഉമേന്ദറിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതിനിടെ രവി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കണ്ടുനിന്നവർ പിടികൂടി.

കൊലപാതകക്കുറ്റം ചുമത്തി കേളമ്പാക്കം പോലീസ് രവിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News