സംവിധായകൻ ശ്രീകുമാർ മേനോൻ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ

അർധ രാത്രിയാണ് പോലീസ്  വീട്ടിലെത്തിയത്.  ഇതേ കേസിൽ നേരത്തെ ശ്രീകുമാർ മേനോൻ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നു

Written by - Zee Malayalam News Desk | Last Updated : May 7, 2021, 10:34 AM IST
  • ശ്രീവത്സം ഗ്രൂപ്പിൽ നിന്നും എട്ട് കോടി തട്ടിയെടുത്തതായാണ് കേസ്.
  • ആലപ്പുഴ പോലീസ് പാലക്കാട്ടെ വീട്ടിൽ നേരിട്ടെത്തിയാണ് ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്തതത്.
  • ശ്രീവത്സം ഗ്രൂപ്പിൽ നിന്നും എട്ട് കോടി തട്ടിയെടുത്തതായാണ് കേസ്.
  • സാമ്പത്തിക തട്ടിപ്പ് കേസുകൾ നേരത്തെയും ശ്രീകുമാർ മേനോനെതിരെ ഉണ്ടായിരുന്നു.
സംവിധായകൻ ശ്രീകുമാർ മേനോൻ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ

ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് കേസിൽ ചലച്ചിത്ര സവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ. സിനിമാ നിർമ്മാണത്തിനെന്ന് കാണിച്ച് ആലപ്പുഴ ശ്രീവത്സം ഗ്രൂപ്പിൽ നിന്നും ഒരു കോടി തട്ടിയെടുത്തതായാണ് കേസ്.

ആലപ്പുഴ പോലീസ് പാലക്കാട്ടെ വീട്ടിൽ നേരിട്ടെത്തിയാണ് ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്തതത്.അർധ രാത്രിയാണ് പോലീസ്  വീട്ടിലെത്തിയത്. 

Also Read:  LPG Offers: എൽപിജി സിലിണ്ടറിന് 800 രൂപ വരെ ഓഫർ; ഈ ആനുകൂല്യം മെയ് 31 വരെ മാത്രം 

ഇതേ കേസിൽ നേരത്തെ ശ്രീകുമാർ മേനോൻ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നു എന്നാൽ  ജാമ്യാപേക്ഷ കോടതി തള്ളി.സാമ്പത്തിക തട്ടിപ്പ് കേസുകൾ നേരത്തെയും ശ്രീകുമാർ മേനോനെതിരെ ഉണ്ടായിരുന്നു. 

പണം വാങ്ങിയ ശേഷം നിരവധി തവണ ശ്രീകുമാർ മേനോനെ വിളിച്ചിരുന്നെങ്കിലും. സിനിമ നിർമ്മിക്കുന്നത് സംബന്ധിച്ച് യാതൊരു വിവരങ്ങളുമില്ലായിരുന്നു എന്നും പരാതിക്കാരായ ശ്രിവത്സം ഗ്രൂപ്പ് പറയുന്നത്.

ALSO READ: വൈഗ കേസ്: കേരളത്തിലും തീരുന്നില്ല, സനുമോഹനെ മുംബൈ പോലീസും ചോദ്യം ചെയ്യും

ഏറെ നാളുകള്‍ക്ക് മുന്‍പ് ലഭിച്ച ഈ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. നേരത്തെ എം.ടി വാസുദേവൻ നായരുടെ രണ്ടാമൂഴം സിനിമയാക്കാമെന്ന് കാണിച്ച് വാങ്ങിയ തിരക്കഥക്കെതിരെ എം.ടിയും സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപത്തിൻറെ പേരിൽ നടി മഞ്ജു വാര്യരും മേനോനെതിരെ കേസ് എടുത്തിരുന്നു.

മോഹൻ ലാൽ നായകനായ ഒടിയാനാണ് ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ചിത്രം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News