കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കുത്തേറ്റ് മരിച്ച ഡോക്ടർ വന്ദനാദാസിന്റെ കൊലപാതകത്തിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു. കേസിൽ വിശദീകരണം തേടി കോടതി സർക്കാരിനും പോലീസിനും നോട്ടീസ് അയച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസമായിരുന്നു വന്ദനാദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.
കുത്തേറ്റ ശേഷം വന്ദന നടന്നു തന്നെയാണ് ആംബുലൻസിലേക്ക് പോയത്. ഇതിന് ശേഷം തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴും മറ്റ് പ്രശ്നങ്ങളുണ്ടായിരുന്നില്ല. എന്നാൽ ഇവിടെ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാൻ സമയം വൈകിയോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നാണ് കുടുംബ ഉന്നയിക്കുന്ന ആരോപണങ്ങളിൽ ഒന്ന്. സംഭവസമയം സ്ഥലത്ത് പോലീസുകാർ, ഡോക്ടർമാർ, ജീവനക്കാർ തുടങ്ങിയവർ ഉണ്ടായിരുന്നു. എന്നാൽ ഇവർ എന്തുകൊണ്ടാണ് വന്ദനാദാസിനെ സംരക്ഷിക്കാൻ മുൻകൈ എടുത്തില്ല, തുടങ്ങിയ സംശയങ്ങളും കുടുംബം ഉന്നയിക്കുന്നുണ്ട്.
അതേസമയം പോലീസുകാരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്താൻ സാധിക്കില്ലെന്നാണ് കുടുംബം കരുതുന്നത്. കോടതിയെ
സമീപിച്ചത്. ഹൈക്കോടതി സർക്കാരിനോടും പോലീസിനോടും വിശദീകരണം ചോദിച്ചിട്ടുണ്ട്.
ഒപ്പം, കേസെടുക്കുന്നതിൽ എന്താണ് അഭിപ്രായം എന്ന് സി.ബി.ഐയോടും കോടതി ആരാഞ്ഞിട്ടുണ്ട്. ഇങ്ങനെ വന്നാൽ കേസ് ക്രൈം ബ്രാഞ്ചിൽ നിന്ന് സിബിഐയിലേക്ക് എത്തും.അതേസമയം കേസിലെ പ്രതി സന്ദീപ് നിലവിൽ ജയിലിലാണ്. ഇയാളുമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോലീസ് തെളിവെടുപ്പിന് എത്തിയിരുന്നു. മുറിയിൽ പോയത് മാത്രമെ തനിക്ക് ഓർമയുള്ളൂവെന്നും സന്ദീപ് മൊഴി നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...