കൊല്ലം: ഡോ. വന്ദനദാസിനെ കൊലപ്പെടുത്തിയ പ്രതി സന്ദീപിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ തെളിവെടുപ്പിന് എത്തിച്ചു. പുലർച്ചെയാണ് പ്രതിയെ ആശുപത്രിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. പുലർച്ചെ നാലരയ്ക്കായിരുന്നു തെളിവെടുപ്പ്. കൊലപാതകം നടന്ന അതേ സമയം തന്നെയാണ് തെളിവെടുപ്പിനായും തിരഞ്ഞെടുത്തത്. കൊലപാതകവും അതിന് ശേഷം നടന്ന കാര്യങ്ങളും പ്രതി സന്ദീപ് ക്രൈംബ്രാഞ്ച് സംഘത്തോട് വിവരിച്ചു.
നിർണായക മൊഴികൾ പ്രതിയിൽ നിന്നും തെളിവെടുപ്പ് സമയത്ത് അന്വേഷണ സംഘത്തിന് ലഭിച്ചു. ഒരു മുറിയിൽ കയറിയത് മാത്രമേ ഓർമ്മയുള്ളൂ എന്നായിരുന്നു മൊഴി. കത്രിക എവിടുന്ന് കിട്ടിയെന്നും അത് ഉപേക്ഷിച്ചതെവിടെയാണെന്നും പ്രതി അന്വേഷണ സംഘത്തോട് പറഞ്ഞു. കത്രിക ഉപേക്ഷിച്ച ശേഷം വാട്ടർ പ്യൂരിഫയറിൽ നിന്ന് വെള്ളം കുടിച്ചെന്നും മുഖം കഴുകിയെന്നും സന്ദീപ് മൊഴി നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...