കൊച്ചി: സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ മാനസികാരോഗ്യ ചികിത്സാ വിദഗ്ധ കെട്ടിടത്തിൽ നിന്നു വീണു മരിച്ചതായി റിപ്പോർട്ട്. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോക്‌ടറും ഇടുക്കി സ്വദേശിയുമായ ഡോ.ലക്ഷ്മി വിജയനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടന്നത് ഇന്നലെ പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു.
Also Read: കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം: നവജാതശിശു ഉൾപ്പെടെ 3 മരണം
ഡൽഹിയിൽ വച്ചുനടന്ന അപകടത്തെ തുടർന്ന് കൈമുട്ടിനു പൊട്ടലേറ്റ ഡോക്ടർ ശസ്ത്രക്രിയയ്ക്കും ചികിത്സക്കുമായി കഴിഞ്ഞ എട്ടിനാണ് അമ്മയുടെ കൂടെ ആശുപത്രിയിൽ എത്തിയത്. ഇന്നലെ പുലർച്ചെ നാലു മണിയോടെ ശുചിമുറിയിൽ പോകാനായി എഴുന്നേറ്റ ഡോക്‌ടർ ലക്ഷ്മി തിരികെ വരാൻ വൈകിയതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്.
Also Read: Viral Video: രാജവെമ്പാലയെ ചുംബിക്കുന്ന യുവാവ്, വീഡിയോ കണ്ടാൽ ഞെട്ടും..!
ചേരാനല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രഥമദൃഷ്ട്യാ മറ്റു ദുരൂഹതകളൊന്നും ഇല്ലെന്നും ഇവർ പത്താം നിലയിലേക്കു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായും കേസന്വേഷിക്കുന്ന എസ്ഐ കെ.എക്സ്.തോമസ് അറിയിച്ചു. നടപടികളക്ക് ശേഷം മൃതദേഹം പോലീസ് ബന്ധുക്കൾക്കു വിട്ടു കൊടുത്തു. സംസ്കാരം ഇന്ന് നടക്കും.
എസ്എസ്എൽസി പരീക്ഷാഫലം ഇന്നറിയാം; ഇത്തവണ ഗ്രേസ് മാർക്ക് ഉണ്ടാകും
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് മൂന്നിനാണ് ഫലം പ്രഖ്യാപിക്കുന്നത്. നേരത്തെ നാളെ പ്രഖ്യാപിക്കുമെന്ന് അറിയിച്ച ഫലമാണ് ഇപ്പോൾ ഒരു ദിവസം നേരത്തെ വരുന്നത്. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ ഗ്രേസ് മാർക്ക് കൂടി ഉണ്ടാകുമെന്നതാണ് ഇത്തവണത്തെ റിസൾട്ടിന്റെ പ്രത്യേകത. മൂന്നു മണിക്ക് പിആർ ചേമ്പറിൽ നടക്കുന്ന വാർത്താ സമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി ഫലം പ്രഖ്യാപിക്കും.
Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ലീലാവിലാസം..! ഞെട്ടിക്കുന്ന വീഡിയോ വൈറൽ
4,19,363 വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളുമാണ് ഇത്തവണ എസ്എസ്എൽസി ഫലം കാത്തിരിക്കുന്നത്. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561 പേർ പെൺകുട്ടികളുമാണ്. ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ 289 വിദ്യാർഥികൾ ഒൻപത് സ്‌കൂളുകളിലായി പരീക്ഷ എഴുതിയിട്ടുണ്ട്. മാർച്ച് 9 ന് തുടങ്ങിയ പരീക്ഷ അവസാനിച്ചത് 29 നായിരുന്നു. കഴിഞ്ഞ വർഷം വിജയ ശതമാനം 99.26 ആയിരുന്നു. വിദ്യാർത്ഥികൾക്ക് എസ്എസ്എൽസി ഫലം keralaresults.nic.in, www.result.kite.kerala.gov.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയാൻ കഴിയും. വിദ്യാർത്ഥികൾക്ക് സ്വന്തം റോൾ നമ്പറും ജനന തീയതിയും സൈറ്റിൽ നൽകിയാൽ മതിയാകും.
ഉത്തരക്കടലാസിന്റെ മൂല്യ നിർണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി ഏപ്രിൽ 3 മുതൽ 26 വരെയുള്ള തീയതികളിലായി പൂർത്തിയായിരുന്നു. നിലവിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഹയർസെക്കൻഡറി ഫലം മെയ് 25 ന് പ്രഖ്യാപിക്കുമെന്നാണ് സൂചന.
ഇതിനിടയിൽ സംസ്ഥാനത്ത് സ്കൂൾ പ്രവേശനത്തിനു മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ മെയ് 22 ന് യോഗം വിളിച്ചിട്ടുണ്ട്. കുട്ടികള്‍ക്കുള്ള പുസ്തക വിതരണവും യൂണിഫോം വിതരണവും ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞുവെന്നാണ് വിവരം. മാത്രമല്ല ജൂൺ ഒന്നിന് സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുമെന്നം മന്ത്രി അറിയിച്ചിട്ടുണ്ട്.പ്രവേശനോത്സവത്തിലൂടെ കുട്ടികൾക്ക് ഗംഭീര വരവേൽപ്പ് നൽകാനുള്ള ഒരുക്കങ്ങളാണ് പൂർത്തിയായിരിക്കുന്നത് എന്നാണ് വിവരം. മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം നടക്കുന്നത് തിരുവനന്തപുരം മലയൻകീഴ് ഗവൺമെന്റ് ബോയ്സ് എൽപിഎസിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...