Crime News : ആറ്റിങ്ങലിൽ കാറിൽ കടത്തിയ 15 കിലോയോളം കഞ്ചാവ് പിടികൂടി

Drug Trafficking Case : ആറ്റിങ്ങൽ കച്ചേരി നടയിൽ വച്ച് സ്റ്റേറ്റ് എൻഫോഴ്സ്മെന്റ്  സ്‌ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. 

Written by - Zee Malayalam News Desk | Last Updated : Feb 3, 2023, 01:59 PM IST
  • ആന്ധ്രയിൽ നിന്നും കാറിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവാണ് പിടികൂടിയത്.
  • ആറ്റിങ്ങൽ കച്ചേരി നടയിൽ വച്ച് സ്റ്റേറ്റ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
  • ഫോർഡ് ഫിഗോ കാറിൽ പ്രത്യേകമായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
Crime News : ആറ്റിങ്ങലിൽ കാറിൽ കടത്തിയ 15 കിലോയോളം കഞ്ചാവ് പിടികൂടി

ആറ്റിങ്ങലിൽ കാറിൽ കടത്തിക്കൊണ്ട് വന്ന 15 കിലോയോളം വരുന്ന കഞ്ചാവ്  എക്‌സൈസ് സംഘം പിടികൂടി. ആന്ധ്രയിൽ നിന്നും കാറിൽ കടത്തിക്കൊണ്ട് വന്ന  കഞ്ചാവാണ് പിടികൂടിയത്. ആറ്റിങ്ങൽ കച്ചേരി നടയിൽ വച്ച് സ്റ്റേറ്റ് എൻഫോഴ്സ്മെന്റ്  സ്‌ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഫോർഡ് ഫിഗോ കാറിൽ പ്രത്യേകമായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. 

സംഭവത്തെ തുടർന്ന് കഞ്ചാവ് കടത്തിയ എറണാകുളം എലൂർ സ്വദേശിയും നിലവിൽ ആറ്റിങ്ങൽ ചെമ്പൂരിൽ താമസിച്ചു വരുന്നതുമായ ജയേഷിനെ സ്റ്റേറ്റ് എൻഫോഴ്സ്മെന്റ്  സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. സ്റ്റേറ്റ് എൻഫോഴ്സ്മെന്റ്  സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് പിടികൂടിയത്. സ്ക്വാഡിന്റെ തലവനായ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ടി. അനികുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. 

ALSO READ: Crime News: കണ്ണൂർ പയ്യന്നൂരിൽ 25 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

ചിറയിൻകീഴ് എക്‌സൈസ് ഇൻസ്‌പെക്ടറും സംഘവും സ്റ്റേറ്റ് എൻഫോഴ്സ്മെന്റ്  സ്‌ക്വാഡ് അംഗങ്ങളും ചേർന്നാണ് പരിശോധന നടത്തിയത്. പരിശോധനയിൽ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ  അനികുമാറിനെ കൂടാതെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ  കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ ,കെ. വി.വിനോദ്, ടി.ആർ മുകേഷ് കുമാർ, ആർ. ജി രാജേഷ് ,എസ് മധുസൂദനൻ നായർ, ഷാനവാസ്‌, പ്രിവന്റിവ് ഓഫീസർമാരായ റ്റി. റ്റി ബിനേഷ്, രാജ്‌കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ എം. എം. അരുൺകുമാർ, മുഹമ്മദലി, സുബിൻ, വിശാഖ്, രജിത്, രാജേഷ്, ഷംനാദ് എക്സൈസ് ഡ്രൈവർമാരായ കെ.രാജീവ്, വിനോജ് ഖാൻ സേട്ട് എന്നിവരും പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News