Crime news: കോഴിക്കോട് ന​ഗരത്തിൽ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി യുവാവ് പിടിയിൽ

കല്ലായി എണ്ണപ്പാടം സ്വദേശി അബു ഷഹലാണ് പോലീസിന്റെ പിടിയിലായത്

Written by - Zee Malayalam News Desk | Last Updated : Apr 19, 2022, 11:03 AM IST
  • പിടികൂടിയ എംഡിഎംഎയ്ക്ക് വിപണിയിൽ 30,000 രൂപ വില വരുമെന്ന് പോലീസ് വ്യക്തമാക്കി
  • 15 പാക്കറ്റുകളിലാക്കിയാണ് എംഡിഎംഎ വിൽപ്പനയ്ക്ക് എത്തിച്ചത്
  • 6.7 ​ഗ്രാം എംഡിഎംഎയും ഒരു പൊതു കഞ്ചാവും ഇയാളിൽ നിന്ന് പിടികൂടിയതായി പോലീസ് അറിയിച്ചു
  • കോഴിക്കോട് ​ഗുജറാത്തി സ്ട്രീറ്റിൽ നിന്നാണ് ഇയാൾ പിടിയിലായത്
Crime news: കോഴിക്കോട് ന​ഗരത്തിൽ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വൻ മയക്കുമരുന്ന് വേട്ട. എംഡിഎംഎയുമായി യുവാവിനെ പിടികൂടി. കല്ലായി എണ്ണപ്പാടം സ്വദേശി അബു ഷഹലാണ് പോലീസിന്റെ പിടിയിലായത്. കോഴിക്കോട് ടൗൺ പോലീസാണ് മയക്കുമരുന്നുമായി ഇയാളെ പിടികൂടിയത്.

പിടികൂടിയ എംഡിഎംഎയ്ക്ക് വിപണിയിൽ 30,000 രൂപ വില വരുമെന്ന് പോലീസ് വ്യക്തമാക്കി. 15 പാക്കറ്റുകളിലാക്കിയാണ് എംഡിഎംഎ വിൽപ്പനയ്ക്ക് എത്തിച്ചത്. 6.7 ​ഗ്രാം എംഡിഎംഎയും ഒരു പൊതു കഞ്ചാവും ഇയാളിൽ നിന്ന് പിടികൂടിയതായി പോലീസ് അറിയിച്ചു. കോഴിക്കോട് ​ഗുജറാത്തി സ്ട്രീറ്റിൽ നിന്നാണ് ഇയാൾ പിടിയിലായത്.

ALSO READ: സ്വത്തിന് വേണ്ടി 76കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പ്ലസ്ടു വിദ്യാർഥി; സ്വർണം മോഷ്ടിച്ചത് കാമുകനൊപ്പം ജീവിക്കാൻ വേണ്ടി

മയക്കുമരുന്ന് കേസിൽ മുൻപും ഇയാൾ പിടിയിലായിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. അടുത്ത കാലത്തായി കോഴിക്കോട് ന​ഗരത്തിൽ നിരവധി മയക്കുമരുന്ന് കേസുളാണ് പിടികൂടിയത്. കോഴിക്കോട് ന​ഗരം കേന്ദ്രീകരിച്ച് വൻ മയക്കുമരുന്ന് മാഫിയയാണ് പ്രവ‍ർത്തിക്കുന്നത്. ഇതേ തുടർന്ന് പോലീസ് തെരച്ചിൽ ശക്തമാക്കിയിരുന്നു.

ടൗൺ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അനൂപ്‌ എ.പി, പ്രസാദ്, പ്രൊബോഷന്‍ എസ്.ഐ. മുഹമ്മദ്‌ സിയാദ്, എ.എസ്.ഐ. ഷബീര്‍, എസ്.സി.പി.ഒ മാരായ ഹസീസ്, ബിനില്‍ കുമാര്‍, സി.പി.ഒ മാരായ സജീഷ്, അനൂജ്, ജിതേന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്നുമായി പ്രതിയെ പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News