LDF പോസ്റ്റർ നശിപ്പിച്ചത് ചോദ്യം ചെയ്ത DYFI നേതാവിനെ ബിജെപി സംഘം വീട്ടിൽക്കയറി വെട്ടി!

Crime News: സംഭവം നടന്നത് ബുധനാഴ്ച രാത്രിയായിരുന്നു. അക്രമിസംഘം കത്തിയും സിമൻറ് കട്ടയും മൺവെട്ടിയും ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Mar 28, 2024, 12:59 PM IST
  • LDF പോസ്റ്റർ നശിപ്പിച്ചത് ചോദ്യം ചെയ്ത DYFI നേതാവിനെ ബിജെപി സംഘം വീട്ടിൽക്കയറി വെട്ടി
  • ഡിവൈഎഫ്ഐ പുളിമാത്ത് മേഖലാ കമ്മിറ്റി അംഗം സുജിത്തിനെയാണ് ആക്രമിച്ചത്
  • സംഭവം നടന്നത് ബുധനാഴ്ച രാത്രിയായിരുന്നു
LDF പോസ്റ്റർ നശിപ്പിച്ചത് ചോദ്യം ചെയ്ത DYFI നേതാവിനെ ബിജെപി സംഘം വീട്ടിൽക്കയറി വെട്ടി!

തിരുവനന്തപുരം: ആറ്റിങ്ങലിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി ജോയിയുടെ പോസ്റ്റർ നശിപ്പിച്ചത് ചോദ്യം ചെയ്ത ഡിവൈഎഫ്ഐ നേതാവിനെ വീട്ടിൽക്കയറി വെട്ടിയതായി റിപ്പോർട്ട്. ഡിവൈഎഫ്ഐ പുളിമാത്ത് മേഖലാ കമ്മിറ്റി അംഗം സുജിത്തിനെയാണ് ആക്രമിച്ചത്.

Also Read: യുവാവിനെ വെട്ടിക്കൊന്ന സംഭവം: പ്രതികളെത്തിയ കാറിന്റെ ഉടമയുടെ പിതാവ് തൂങ്ങിമരിച്ച നിലയിൽ

സംഭവം നടന്നത് ബുധനാഴ്ച രാത്രിയായിരുന്നു. അക്രമിസംഘം കത്തിയും സിമൻറ് കട്ടയും മൺവെട്ടിയും ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്.  സംഭവത്തിൽ സുജിത്തിന്റെ കൈയ്ക്ക് വെട്ടേൽക്കുകയും തലയ്ക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് സുജിത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 

Also Read: അന്ത്യ അത്താഴ സ്മരണയിൽ ക്രസ്തവർക്കിന്ന് പെസഹാ വ്യാഴം

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇപ്രകാരമാണ് കമുകിൻകുഴി ജംഗ്ഷനിൽ സ്ഥാപിച്ച എൽഡിഎഫ് പോസ്റ്റർ ബിജെപി സംഘം നശിപ്പിച്ചിരുന്നു, ഇതിന് പകരമായി വീണ്ടും പോസ്റ്റർ ഒട്ടിക്കാൻ സുജിത്തടക്കമുള്ള സിപിഎം പ്രവർത്തകർ എത്തിയപ്പോൾ ബിജെപി സംഘം ഇവരെ തടഞ്ഞിരുന്നു. ഇതിന്റെ ബാക്കിയെന്നോളമായിരിക്കും സുജിത്തിനെ വീടുകയറി ആക്രമിച്ചതെന്നാണ് പരാതി.  

Also Read: ബുധന്റെ രാശിമാറ്റത്തിലൂടെ കേന്ദ്രത്രികോണ രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം ഉദിച്ചുയരും!

സുജിത്തിനെ ആക്രമിക്കനെത്തിയ ആളെ നാട്ടുകാർ തടഞ്ഞുവെക്കുകയും അക്രമിയിൽ നിന്ന് വെട്ടുകത്തിയും ഇരുമ്പ് വടിയും അടക്കമുള്ള ആയുധങ്ങൾ പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കിളിമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News