കോഴിക്കോട്: ഓൺലൈൻ ട്രേഡിങ്ങിൻ്റെ മറവിൽ തട്ടിപ്പ്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. മലപ്പുറം മേലാറ്റൂർ സ്വദേശികളായ മിൻഹാജ്, മുഹമ്മദ് ഫാഹിം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വടകര സ്വദേശിയായ ഡോക്ടറിൽ നിന്ന് രണ്ട് കോടി 18 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. പിടിയിലായ പ്രതികൾ ഓൺലൈൻ തട്ടിപ്പ് സംഘത്തിന് കേരളത്തിലെ ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകുന്നവരാണ്.
സംഭവത്തിൽ പ്രധാന പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. ഓൺലൈൻ ട്രേഡിങ്ങ് തട്ടിപ്പിൽ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ കോഴിക്കോട് അഞ്ച് പേരാണ് അറസ്റ്റിലായത്. അതേസമയം, സംസ്ഥാനത്ത് ടെലഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ വഴിയുള്ള സാമ്പത്തിക തട്ടിപ്പ് വർധിക്കുന്നതായും ജാഗ്രത പാലിക്കണമെന്നും കേരള പോലീസ് മുന്നറിയിപ്പ് നൽകി.
സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തുന്നത്. ടെലഗ്രാം ആണ് ഇപ്പോൾ സാമ്പത്തിക തട്ടിപ്പിനായി കൂടുതൽ ഉപയോഗിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് ആളുകളെ ടെലഗ്രാം ഗ്രൂപ്പിൽ ചേരാൻ പ്രേരിപ്പിക്കുകയും ഇത്തരം ഗ്രൂപ്പുകളിൽ വൻ തോതിൽ പണം ലഭിച്ചവർ ഇക്കാര്യങ്ങൾ പറയുകയും ചെയ്യും. പണം ലഭിച്ചെന്ന് തെളിയിക്കാൻ സ്ക്രീൻഷോട്ടുകളും നിരവധി ആളുകൾ ഗ്രൂപ്പിൽ പങ്കുവയ്ക്കും.
എന്നാൽ, ആ ഗ്രൂപ്പിൽ ഉള്ളവരെല്ലാം തട്ടിപ്പ് സംഘത്തിന്റെ ആളുകളായിരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. ഓൺലൈനിലൂടെ സാമ്പത്തിക തട്ടിപ്പിന് ഇരയായെന്ന് വ്യക്തമായാൽ ഒരു മണിക്കൂറിനകം തന്നെ സൈബർ പോലീസിനെ വിവരം അറിയിക്കണമെന്ന് കേരള പോലീസ് വ്യക്തമാക്കുന്നു. 1930 എന്ന നമ്പറിലാണ് സൈബർ പോലീസിനെ ബന്ധപ്പെടേണ്ടത്. എത്രയും വേഗം പോലീസിൽ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ച് ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്ന് കേരള പോലീസ് പങ്കുവച്ച മുന്നറിയിപ്പ് സന്ദേശത്തിൽ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.