Elanthoor Double Human Sacrifice: ഇലന്തൂര്‍ ഇരട്ട നരബലി കേസ്; പത്മയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി

Elanthoor Double Human Sacrifice Latest Updates : കഴിഞ്ഞ ജൂണ്‍ ആദ്യ ആഴ്ചയിലും സെപ്തംബര്‍ അവസാന ആഴ്ചയിലുമായിട്ടാണ് റോസ് ലിൻ്റയും, പത്മയുടെയും കൊലപാതകങ്ങള്‍ നടന്നത്.  

Written by - Zee Malayalam News Desk | Last Updated : Nov 20, 2022, 10:22 AM IST
  • മൃതദേഹം ഇന്ന്, നവംബർ 20 ന് തന്നെ ധർമപുരിയിലേക്ക് കൊണ്ടു പോകുമെന്നും സംസ്കാരം വൈകിട്ട് നടത്തുമെന്ന് മകൻ സെൽവരാജ് അറിയിച്ചു.
  • പ്രതികളുടെ വീട്ടില്‍ നിന്ന് ലഭിച്ച മൃതദേഹങ്ങള്‍ കൊല്ലപ്പെട്ട പത്മയുടേതും റോസ്‍ലിന്‍റേതുമാണെന്ന് ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചിരുന്നു.
  • കഴിഞ്ഞ ജൂണ്‍ ആദ്യ ആഴ്ചയിലും സെപ്തംബര്‍ അവസാന ആഴ്ചയിലുമായിട്ടാണ് റോസ് ലിൻ്റയും, പത്മയുടെയും കൊലപാതകങ്ങള്‍ നടന്നത്.
Elanthoor Double Human Sacrifice: ഇലന്തൂര്‍ ഇരട്ട നരബലി കേസ്; പത്മയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി

ഇലന്തൂർ ഇരട്ട നരബലി കേസിൽ കൊല്ലപ്പെട്ട പത്മയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. മൃതദേഹം ഇന്ന്, നവംബർ 20 ന് തന്നെ ധർമപുരിയിലേക്ക് കൊണ്ടു പോകുമെന്നും സംസ്കാരം വൈകിട്ട് നടത്തുമെന്ന് മകൻ സെൽവരാജ് അറിയിച്ചു. പ്രതികളുടെ വീട്ടില്‍ നിന്ന് ലഭിച്ച മൃതദേഹങ്ങള്‍ കൊല്ലപ്പെട്ട പത്മയുടേതും റോസ്‍ലിന്‍റേതുമാണെന്ന് ഡിഎൻഎ പരിശോധനയിലൂടെ  സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ ആദ്യ ആഴ്ചയിലും സെപ്തംബര്‍ അവസാന ആഴ്ചയിലുമായിട്ടാണ് റോസ് ലിൻ്റയും, പത്മയുടെയും കൊലപാതകങ്ങള്‍ നടന്നത്.  റോസിലിയുടെ മൃതദേഹം രണ്ട് ദിവസങ്ങൾക്ക് ശേഷം വിട്ട് നൽകും.

56 കഷണങ്ങളായി വെട്ടിമുറിച്ച നിലയിലായിരുന്നു പത്മയുടെ മൃതദേഹം കണ്ടെത്തിയത്. പത്മയുടെ മൃതദേഹം വിട്ടു കിട്ടിയാലുടനെ ജന്മനാടായ തമിഴ്നാട്ടില്‍ കൊണ്ടുപോയി സംസ്കരിക്കാനായിരുന്നു  കുടുംബത്തിന്‍റെ തീരുമാനം.  ഇലന്തൂര്‍ സ്വദേശിയായ വൈദ്യന്‍ ഭഗവല്‍ സിംഗ്, ഭാര്യ ലൈല,  പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് ഷാഫി എന്നിവരാണ് കേസിലെ പ്രതികൾ.  കൊല്ലപ്പെട്ട യുവതികളെ ഐശ്വര്യവും സമ്പത്തും ലഭ്യമാകുമെന്ന് വിശ്വസിപ്പിച്ച് പെരുമ്പാവൂരിലെ ഏജന്റിന്റെ സഹായത്തോടെ തിരുവല്ലയിലെത്തിച്ച് ബലി നൽക്കുകയായിരുന്നു. 

ALSO READ: Human Sacrifice: ഇലന്തൂർ നരബലി; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

സംഭവത്തിലെ പ്രധാന സൂത്രധാരൻ മുഹമ്മദ് ഷാഫിയാണ്. ഐശ്വര്യവും സമ്പത്തും ലഭിക്കുമെന്ന് വിശ്വസിച്ചാണ് ഭഗവല്‍ സിംങും ഭാര്യ ലൈലയും നരബലി നടത്തിയത്. അതിന് ശേഷം ഇവരുടെ മാംസം ഫ്രിഡ്ജിൽ സൂക്ഷിക്കുകയും ചെയ്തു. നരബലിയ്ക്കുശേഷം മനുഷ്യമാംസം അറുത്ത് ഫ്രി‍‍‍‍ഡ്ജിൽ സൂക്ഷിച്ചത് വിൽക്കാൻ വേണ്ടിയായിരുന്നുവെന്ന് ഭഗവൽ സിംഗും ലൈലയും മൊഴി നൽകിയിരുന്നു.  മനുഷ്യമാംസം വിറ്റാൽ ലക്ഷങ്ങൾ കിട്ടുമെന്ന് പറഞ്ഞ് താൻ ഇരുവരേയും കബളിപ്പിച്ചതായി  ഷാഫിയും പോലീസിനോട് പറഞ്ഞു. കടംവാങ്ങിയ പണം ഭഗവൽ സിംഗ് തിരിച്ചുചോദിച്ചപ്പോൾ ഇവരെ ബ്ലാക് മെയിൽചെയ്യാൻ കൂടിയാണ് ഈ നരബലി ആസൂത്രണം ചെയ്തതെന്നും ഷാഫി മൊഴി നൽകിയിരുന്നു.

റോസിലിയെ ജൂൺ എട്ടിനും  പത്മത്തെ സെപ്തംബർ ഇരുപത്തിയാറിനും കൊലപ്പെടുത്തിയെന്നാണ് പോലീസ് അനുമാനം. കേസിലെ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് പോലീസ്. കുറ്റപത്രം എത്രയും പെട്ടെന്ന് സമർപ്പിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. കേസിലെ തെളിവെടുപ്പ്, ഡിഎൻഎ പരിശോധന തുടങ്ങിയ നടപടികൾ എല്ലാം തന്നെ പൂർത്തിയായിട്ടുണ്ട്. 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News