Murder: മഞ്ചേശ്വരത്ത് ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു; പ്രതി ഒളിവിൽ

Kasargod Murder Case: സഹോദരനായ ജയറാം നോണ്ട കത്തി ഉപയോഗിച്ച് അനിയന്റെ കഴുത്തിലും നെഞ്ചിലുമടക്കം നിരവധി തവണ കുത്തിയിരുന്നു.  കുടുംബ കലഹത്തെ തുടര്‍ന്നാണ് ക്രൂരകൃത്യം.

Written by - Ajitha Kumari | Last Updated : Jun 4, 2023, 06:01 AM IST
  • കാസര്‍ഗോഡ് മഞ്ചേശ്വരത്ത് ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു
  • സംഭവം നടന്നത് ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു
  • 40 വയസുള്ള പ്രഭാകര നോണ്ടയാണ് കൊല്ലപ്പെട്ടത്
Murder: മഞ്ചേശ്വരത്ത് ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു; പ്രതി ഒളിവിൽ

മഞ്ചേശ്വരം: കാസര്‍ഗോഡ് മഞ്ചേശ്വരത്ത് ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം.  പ്രതി ഒളിവിലാണ്. സംഭവം നടന്നത് ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു. 40 വയസുള്ള പ്രഭാകര നോണ്ടയാണ് കൊല്ലപ്പെട്ടത്.

Also Read: യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; ജാമ്യം നേടിയ സവാദ് ജയിലിന് പുറത്തേക്ക്

സഹോദരനായ ജയറാം നോണ്ട കത്തി ഉപയോഗിച്ച് അനിയനെ കുത്തിക്കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.  കൊലപാതകം നടന്നത് പ്രഭാകര നോണ്ട  താമസിക്കുന്ന വീട്ടില്‍ വച്ചാണ്. കഴുത്തിലും നെഞ്ചിലുമടക്കം നിരവധി കുത്തുകള്‍ ഇയാൾക്ക് ഏറ്റിട്ടുണ്ട്. കുടുംബ കലഹത്തെ തുടര്‍ന്നാണ് ക്രൂരകൃത്യം. സംഭവം നടന്ന വീട്ടിൽ കൊല്ലപ്പെട്ട പ്രഭാകര നോണ്ടയും അമ്മയും ജയറാം നോണ്ടയും മാത്രമായിരുന്നു താമസിച്ചിരുന്നത്.

Also Read: Sun Transit 2023: ജൂൺ 15 മുതൽ ഈ രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തെളിയും, ലഭിക്കും വൻ വിജയവും ജോലിയും

കൊല്ലപ്പെട്ട പ്രഭാകര നോണ്ട കൊലക്കേസിലടക്കം നിരവധി കേസുകളില്‍ പ്രതിയാണ്.  അതുപോലെ തന്നെ പ്രതിയായ ജയറാം നോണ്ടയും നിരവധി കേസുകളിലെ പ്രതിയാണ്. കാസര്‍ഗോഡ് ഡിവൈഎസ്പി സുധാകരന്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി മനോജ് എന്നിവരടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കൊലപാതകത്തിന് ശേഷം പ്രതിയായ ജയറാം നോണ്ട ഒളിവിൽപ്പോയി. ഇയാള്‍ കര്‍ണാടകത്തിലേക്ക് കടന്നതായിട്ടാണ് പോലീസ് സംശയിക്കുന്നത്.  ഇതിന്റെ അടിസ്ഥാനത്തിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞ് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ സന്തോഷവാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!

കരിക്ക് വെട്ടുന്ന കത്തിയെടുത്ത് ഒറ്റവെട്ട്: തൃശൂരിൽ പട്ടാപ്പകൽ തൊഴിലാളികൾ തമ്മിൽ സംഘർഷം

തൃശൂർ നഗരത്തിൽ പട്ടാപ്പകല്‍  അന്തർ സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം. ഒരാൾക്ക് വെട്ടേറ്റു. തൃശൂർ പോസ്റ്റ് ഓഫീസ് റോഡിലാണ് സംഭവം. വെട്ടിയതിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ കോർപറേഷൻ ഓഫീസ് പരിസരത്ത് നിന്ന് പിടികൂടി.ശനിയാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. തമിഴ്നാട് സ്വദേശി 60 വയസ്സുള്ള കാളിമുത്തുവിനാണ്  വെട്ടേറ്റത്.

Also Read: Viral Video: നടുറോഡിൽ കമിതാക്കളുടെ ചൂടൻ പ്രണയം; വീഡിയോ വൈറൽ!

സംഭവവുമായി ബന്ധപ്പെട്ട് കോലാര്‍ സ്വദേശി ഖാസിം ബെയ്ഗ്നെ  ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു.പോസ്റ്റ് ഓഫീസ് റോഡിനടത്തുള്ള 'വോൾഗാ' ബാറിന് മുന്നിൽ വെച്ചായിരുന്നു അക്രമം. യാതൊരു പ്രകോപനവുമില്ലാതെയാണ് തമിഴ്നാട് സ്വദേശി കാളിമുത്തുവിനെ ഖാസിം ബെയ്ഗ് വെട്ടിയതെന്ന് പറയുന്നു. ബാറിന് മുന്നിലെ  കടയിലെ കരിക്ക് വെട്ടുന്ന  കത്തിയെടുത്താണ് വെട്ടിയത്. കഴുത്തിലും തലയ്ക്ക് പുറകിലും വെട്ടേറ്റ കാളിമുത്തുവിനെ തൃശൂർ  ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. കാളിമുത്തുവിന് പഴയ പേപ്പര്‍ പെറുക്കി വില്‍ക്കുന്ന ജോലിയാണ്.  സംഭവത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ  കോർപറേഷൻ പരിസരത്ത് വെച്ച കാളിമുത്തുവിന്റെ മകനും ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് കാരനും ചേർന്നാണ് പിടികൂടിയത്. അതേസമയം

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News