Mylapra Murder: മൈലപ്ര കൊലപാതകം: പ്രതികളെന്ന് സംശയിക്കുന്ന 3 പേർ കസ്റ്റഡിയിൽ

Mylapra Murder Case: കൈലിമുണ്ടുകള്‍ വാങ്ങിച്ച കടയുമായി ബന്ധപ്പെട്ടും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : Jan 1, 2024, 07:55 AM IST
  • പത്തനംതിട്ടയിൽ വയോധികനായ വ്യവസായിയെ കൊലപ്പെടുത്തി
  • പ്രതികളെന്ന് സംശയിക്കുന്ന 3 പേർ കസ്റ്റഡിയിൽ
  • ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ്
Mylapra Murder: മൈലപ്ര കൊലപാതകം: പ്രതികളെന്ന് സംശയിക്കുന്ന 3 പേർ കസ്റ്റഡിയിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ വയോധികനായ വ്യവസായിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന 3 പേർ കസ്റ്റഡിയിൽ. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു. ഡിസംബർ 30 ശനിയാഴ്ച വൈകുന്നേരമാണ് 73 വയസ്സുകാരനായ ജോർജ് ഉണ്ണുണ്ണി കൊല്ലപ്പെട്ടത്. 

Also Read: പത്തനംതിട്ടയിൽ വയോധികനായ വ്യാപാരിയെ കൊലപ്പെടുത്തിയത് മോഷണശ്രമത്തിനിടെ; 9 പവന്റെ മാല കാണ്മാനില്ല

വയോധികനെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്നിരുന്നു. കൈകാലുകൾ കെട്ടിയ നിലയിലും വായിൽ തുണി തുരുകിയ നിലയിൽ കടയ്ക്കുള്ളിലാണ് ഇദ്ദേഹത്തെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ മുറിവോ മറ്റ് ചതവുകളൊന്നും ഇല്ലായിരുന്നു. മോഷണത്തിനിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. കഴുത്ത് ഞെരിച്ച് കൊല്ലാൻ ഉപയോഗിച്ച കൈലി മുണ്ടുകളും ഷർട്ടും പോലീസ് കണ്ടെടുത്തു. ഇവ പുതിയതാണെന്ന് പോലീസ് വ്യക്തമാക്കി. കൈലിമുണ്ടുകള്‍ വാങ്ങിച്ച കടയുമായി ബന്ധപ്പെട്ടും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു. 

Also Read: പ്രതീക്ഷകൾ നിറഞ്ഞ പുതുവർഷത്തെ വരവേറ്റ് ലോകം

ജോർജ് ഉണ്ണുണ്ണിയുടെ കഴുത്തിൽ കിടന്ന ഒൻപത് പവന്‍റെ മാല കാണാനില്ലായിരുന്നു. കഴുത്ത് ‍ഞെരിച്ച് കൊലപ്പെടുത്തിയതിന്‍റെ ലക്ഷണങ്ങളായിരുന്നു മൃതദേഹത്തിലുണ്ടായിരുന്നത്. സംഭവത്തിന്റെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോ​ഗിച്ചു. മൈലപ്രയില്‍ ഏറെക്കാലമായി കച്ചവടം നടത്തുന്ന വ്യക്തിയാണ് ജോര്‍ജ്. സ്റ്റേഷനറി സാധനങ്ങളും മറ്റു വീട്ടുസാധനങ്ങളും പഴങ്ങളും ഉള്‍പ്പെടെയുള്ളവ വില്‍ക്കുന്ന കടയായിരുന്നു അദ്ദേഹത്തിന്റേത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News