പ്രവാസിയെ തട്ടിക്കൊണ്ടുപോയി: സുരക്ഷിതനായി തിരിച്ചെത്തി; പരാതിയില്ല, പിന്നില്‍ സ്വർണക്കടത്തോ?

യാത്രയ്ക്കിടെ താമരശ്ശേരി ചുരത്തിൽ വച്ച് യാസിർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ പഞ്ചറായി നിന്ന സമയത്ത് പിന്നാലെ വന്ന അക്രമിസംഘം ഇയാളെ ബലമായി വണ്ടിയിൽ കയറ്റി കൊണ്ട് പോയതാകാം എന്നാണ് പോലീസിന്‍റെ നിഗമനം. ഈ സമയത്ത് അവിടെയെത്തിയ ലോറി ഡ്രൈവറാണ് സംഭവം പോലീസിൽ അറിയിക്കുന്നത്.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : May 31, 2022, 11:05 AM IST
  • സംഭവത്തിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘമാണോ എന്ന് പോലീസ് സംശയിക്കുന്നു.
  • ഇയാൾ എന്തിനാണ് താമരശ്ശേരി ചുരം കയറിയെന്ന കാര്യം പോലീസിനെ കുഴപ്പിക്കുന്നുണ്ട്.
  • ഈ സമയത്ത് അവിടെയെത്തിയ ലോറി ഡ്രൈവറാണ് സംഭവം പോലീസിൽ അറിയിക്കുന്നത്.
പ്രവാസിയെ തട്ടിക്കൊണ്ടുപോയി: സുരക്ഷിതനായി തിരിച്ചെത്തി; പരാതിയില്ല, പിന്നില്‍ സ്വർണക്കടത്തോ?

കോഴിക്കോട്: ദുബായിൽ നിന്ന് നാട്ടിലെത്തിയ യുവാവിനെ കോഴിക്കോട് താമരശ്ശേരി ചുരത്തിൽ വെച്ച് തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. വിമാനമിറങ്ങി വീട്ടിലേക്ക് പോകുന്ന വഴി കുന്നമംഗലം സ്വദേശി യാസിറിനെ തട്ടിക്കൊണ്ട് പോയെങ്കിലും ഇയാൾ ഇന്ന് വീട്ടിൽ തിരിച്ചെത്തി. സംഭവത്തിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘമാണോ എന്ന് പോലീസ് സംശയിക്കുന്നു.

ദുബായിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലിറങ്ങി  വീട്ടിലേക്ക് വരികയായിരുന്ന കുന്നമംഗലം സ്വദേശി യാസിറിനെയാണ് രാത്രി താമരശ്ശേരി ചുരത്തിൽ വച്ച് ഒരു സംഘം തട്ടിക്കൊണ്ട് പോയത്. ഈ ശനിയാഴ്ച്ചയായിരുന്നു സംഭവം. എന്നാൽ കരിപ്പൂരിൽ നിന്നും കുന്നമംഗലത്തേക്ക് പോകേണ്ടിയിരുന്ന ഇയാൾ എന്തിനാണ് താമരശ്ശേരി ചുരം കയറിയെന്ന കാര്യം പോലീസിനെ കുഴപ്പിക്കുന്നുണ്ട്. 

Read Also: ഖത്തർ ലോകകപ്പിന് സുരക്ഷ ശക്തമാക്കാൻ ബ്രിട്ടീഷ് സൈന്യം എത്തിയേക്കും

യാത്രയ്ക്കിടെ താമരശ്ശേരി ചുരത്തിൽ വച്ച് യാസിർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ പഞ്ചറായി നിന്ന സമയത്ത് പിന്നാലെ വന്ന അക്രമിസംഘം ഇയാളെ ബലമായി വണ്ടിയിൽ കയറ്റി കൊണ്ട് പോയതാകാം എന്നാണ് പോലീസിന്‍റെ നിഗമനം. ഈ സമയത്ത് അവിടെയെത്തിയ ലോറി ഡ്രൈവറാണ് സംഭവം പോലീസിൽ അറിയിക്കുന്നത്. തുടർന്ന് പോലീസ് എത്തി സംഭവ സ്ഥലം പരിശോധിച്ചു. 

എന്നാൽ എല്ലാ പേരെയും ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ ദിവസം യാസിർ സുരക്ഷിതനായി വീട്ടിലെത്തി. ഇത് അറിഞ്ഞ് അന്വേഷിച്ചെത്തിയ താമരശ്ശേരി പൊലീസിനോട്, തനിക്ക് പരാതിയില്ലെന്നും ആളുമാറി തട്ടിക്കൊണ്ടുപോയതെന്നുമാണ് യാസിർ പറഞ്ഞത്. കണ്ണൂർ സ്വദേശിയുടെതാണ് യാസിർ ഉപയോഗിച്ചിരുന്ന വാഹനമെന്ന് പോലീസിന് മനസിലായിട്ടുണ്ട്. 

Read Also: ഹജ്ജ് കർമ്മങ്ങൾക്കായുള്ള തയ്യാറെടുപ്പിൽ മക്ക

എന്നാൽ ഇത്  കുടകിലുളള ഒരാൾക്കാണ് വാടകക്ക് നൽകിയതെന്നാണ് ഉടമയുടെ വാദം. പരാതിയില്ലെന്ന യാസിറിന്‍റെ  മൊഴിയിലും സംഭവങ്ങളിലും അടിമുടി ദുരൂഹതയുളള സാഹചര്യത്തിൽ ഇയാളെ വീണ്ടും ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ തീരുമാനം. യാസിർ ഒരു സ്വർണക്കടത്ത് കാരിയർ ആണോ എന്ന സംശയത്തിലാണ് പോലീസ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News