സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയൽ കാർഡ്; സ്ഥാനാർഥിയടക്കം രണ്ട് പേർ അറസ്റ്റിൽ

തൊടുപുഴ കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടിനായി നിർമിച്ച 700 ഓളം വ്യാജ തിരിച്ചറിയൽ രേഖകളാണ് പോലീസ് പിടികൂടിയത്. മുൻ ഡി.സി.സി പ്രസിഡന്‍റ്  നേതൃത്വം നൽകുന്ന പാനലിൽ സ്ഥാനാർഥിയായി മത്സരിക്കുന്ന ആർ. ജയൻ്റെ വീട് കേന്ദ്രീകരിച്ചായിരുന്നു രേഖകളുടെ നിർമാണം.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : May 14, 2022, 01:23 PM IST
  • കള്ളവോട്ടിനായി നിർമിച്ച 700 ഓളം വ്യാജ തിരിച്ചറിയൽ രേഖകളാണ് പോലീസ് പിടികൂടിയത്.
  • സ്ഥാനാർഥിയായി മത്സരിക്കുന്ന ആർ. ജയന്‍റെ വീട് കേന്ദ്രീകരിച്ചായിരുന്നു രേഖകളുടെ നിർമാണം.
  • വ്യാജരേഖ നിർമിച്ചതുൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയൽ കാർഡ്; സ്ഥാനാർഥിയടക്കം രണ്ട് പേർ അറസ്റ്റിൽ

ഇടുക്കി: സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമിച്ച് വിതരണം ചെയ്ത സ്ഥാനാർഥിയടക്കം രണ്ട് പേർ അറസ്റ്റിൽ. മുൻ നഗരസഭാ ചെയർപേഴ്സന്‍റെ ഭർത്താവും കോൺഗ്രസ് നേതാവുമായ ആർ. ജയൻ, സഹായി ബഷീർ പെരുനിലം എന്നിവരാണ് തൊടുപുഴ പോലീസിൻ്റെ പിടിയിലായത്. തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി കൂടിയായ  നേതാവിന്‍റെ വീട് കേന്ദ്രീകരിച്ചായിരുന്നു കാർഡുകൾ നിർമിച്ചിരുന്നത്.

തൊടുപുഴ കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടിനായി നിർമിച്ച 700 ഓളം വ്യാജ തിരിച്ചറിയൽ രേഖകളാണ് പോലീസ് പിടികൂടിയത്. മുൻ ഡി.സി.സി പ്രസിഡന്‍റ്  നേതൃത്വം നൽകുന്ന പാനലിൽ സ്ഥാനാർഥിയായി മത്സരിക്കുന്ന ആർ. ജയന്‍റെ വീട് കേന്ദ്രീകരിച്ചായിരുന്നു രേഖകളുടെ നിർമാണം.

Read Also: ഗുരുവായൂരില്‍ സ്വർണവ്യാപാരിയുടെ വീട്ടിൽ നിന്ന് ഒന്നേമുക്കാൽ കോടിയുടെ സ്വർണം കവർന്നു

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ തൊടുപുഴ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് രേഖകളും വ്യാജ തിരിച്ചറിയൽ കാർഡുകളും പിടിച്ചെടുത്തത്. റെയ്ഡ് നടക്കുമ്പോൾ ഡി.സി.സി പ്രസിഡന്‍റ് സി.പി. മാത്യു, മുൻ പ്രസിഡന്‍റ്  റോയി കെ പൗലോസ് ഉൾപ്പെടെയുള്ള നേതാക്കളും വീടിനുള്ളിലുണ്ടായിരുന്നു. 

വ്യാജരേഖ നിർമിച്ചതുൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ  നടത്തിയ നീക്കമാണ് പുറത്തു വന്നതെന്ന് സി.പി.ഐ.എം നേതാക്കൾ ആരോപിച്ചു. തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്നാണ് എൽ ഡി എഫ്  നേതൃത്വം ആവശ്യപ്പെടുന്നത്.

Read Also: അരക്കോടിയുടെ എംഡിഎംഎയുമായി തൃശൂരിൽ രണ്ട് പേർ പിടിയിൽ

പിടിയിലായ ജയൻ  നേരത്തെ ഇതേ ബാങ്കിലെ ജീവനക്കാരനും മുൻ നഗരസഭാ ചെയർ പേഴ്സന്‍റ ഭർത്താവുമാണ്. മരണപ്പെട്ടവരും സ്ഥലത്തില്ലാത്തവരുടെയുമടക്കം 2000 ത്തോളം വ്യാജ തിരിച്ചറിയൽ രേഖകൾ ഇവർ നിർമിച്ചുവെന്നാണ് സൂചന. ഇതേക്കുറിച്ച് കൂടുതൽ പരിശോധനകൾ നടത്തുമെന്ന് പോലീസ് അറിയിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News