കൊച്ചി: ഫുഡ് വ്ളോഗർ രാഹുല്‍ എൻ. കുട്ടിയുടെ മരണത്തിൽ കൂടുതൽ അന്വേഷണവുമായി പോലീസ്. രാഹുലിന് ആത്മഹത്യ ചെയ്യാൻ തക്ക കാരണങ്ങൾ ഇല്ലായിരുന്നെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. കഴിഞ്ഞ ദിവസം രാത്രി രാഹുല്‍ വളരെ അസ്വസ്ഥനായിരുന്നെന്നും ഇവർ പറയുന്നു. വെള്ളിയാഴ്ച വീട്ടിലെത്തിയ രാഹുലിനെ സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ചിരുന്നു എന്നാൽ ഫോൺ എടുത്തില്ല. ഫോൺ കിട്ടാതായതോടെ അച്ഛനെ വിളിച്ച് ഫോൺ കിട്ടുന്നില്ലെന്ന് പറയുകയും അച്ഛൻ മുറി തുറന്ന് നോക്കുകയുമായിരുന്നു.
തുടർന്നാണ് ബെഡ്ഷീറ്റിൽ തൂങ്ങിയ നിലയിൽ രാഹുലിനെ കണ്ടത്. കൊച്ചി മാടവനയിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. രാഹുലിന്‍റെ ഫോണ്‍ പോലീസ് പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.
"ഈറ്റ് കൊച്ചി ഈറ്റ്' എന്ന ഫുഡ് വ്ലോഗ് കൂട്ടായ്‌മയിലെ അംഗമായിരുന്നു രാഹുൽ കഴിഞ്ഞ ദിവസം ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തെക്കുറിച്ചുള്ള വീഡിയോ പങ്ക് വെച്ചിരുന്നു. ഇൻസ്റ്റഗ്രാമില്‍ നാല് ലക്ഷത്തിലധികം ഫോളോവേഴ്സാണ് ഇതിനുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.