Crime News: പെൺകുട്ടികളുടെ ഹോസ്റ്റൽ കുളിമുറിയിൽ ഒളിക്യാമറ; പരാതിയിൽ കേസെടുത്ത് പോലീസ്

Hidden Camera In Girls Hostel Bathroom: എക്സ്ഹോസ്റ്റ് ഫാനിനിടയിലായിട്ടാണ് ക്യാമറ കണ്ടത്. പിന്നീട് പോലീസ് എത്തിയപ്പോഴേക്കും ക്യാമറ അപ്രത്യക്ഷമായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jun 7, 2024, 09:45 AM IST
  • പൊന്നുരുന്നിയിലെ സ്വകാര്യ പി.ജി. ഹോസ്റ്റലിലെ കുളിമുറിയിൽ ഒളിക്യാമറയുണ്ടെന്ന പരാതി
  • കടവന്ത്ര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
  • ബുധനാഴ്ചയാണ് ഹോസ്റ്റലിലെ കുളിമുറിയിൽ ക്യാമറ ഓൺ ചെയ്ത മൊബൈൽ ഫോൺ പെൺകുട്ടികൾ കണ്ടെത്തിയത്
Crime News: പെൺകുട്ടികളുടെ ഹോസ്റ്റൽ കുളിമുറിയിൽ ഒളിക്യാമറ; പരാതിയിൽ കേസെടുത്ത് പോലീസ്

കൊച്ചി: പൊന്നുരുന്നിയിലെ സ്വകാര്യ പി.ജി. ഹോസ്റ്റലിലെ കുളിമുറിയിൽ ഒളിക്യാമറയുണ്ടെന്ന പരാതിയിൻ മേൽ കടവന്ത്ര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബുധനാഴ്ചയാണ് ഹോസ്റ്റലിലെ കുളിമുറിയിൽ ക്യാമറ ഓൺ ചെയ്ത മൊബൈൽ ഫോൺ പെൺകുട്ടികൾ കണ്ടെത്തിയതെന്നാണ് പോലീസ് പറയുന്നത്. 

Also Read: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്!

 

എക്സ്ഹോസ്റ്റ് ഫാനിനിടയിലായിട്ടാണ് ക്യാമറ കണ്ടത്. പിന്നീട് പോലീസ് എത്തിയപ്പോഴേക്കും ക്യാമറ അപ്രത്യക്ഷമായിരുന്നു. ഫോൺ പിന്നീട് കണ്ടെത്താനായിട്ടില്ലെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.  പരാതിയുടെ അടിസ്ഥാനത്തിൽ ഹോസ്റ്റൽ നടത്തിപ്പുകാർ ഉൾപ്പെടെ മൂന്നുപേരുടെ മൊബൈൽ ഫോണുകൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  കസ്റ്റഡിയിലെടുത്ത ഫോണുകൾ വിശദ പരിശോധനയ്ക്കായി സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്.

നിർണായക സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും

ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. യോഗത്തിൽ തോൽവിയുടെ പ്രാഥമിക വിലയിരുത്തൽ ഉണ്ടാകും. 

Also Read: 2025 വരെ ശനി കൃപയാൽ ഇവർക്ക് ലഭിക്കും രാജകീയ ജീവിതം, നിങ്ങളും ഉണ്ടോ?

തോൽവിക്ക് പിന്നിൽ ഭരണ വിരുദ്ധ വികാരം ഉണ്ടെന്ന വസ്തുത അറിയാമെങ്കിലും അത് പുറത്ത് പറയാൻ സാധ്യതയില്ല. ദേശീയതലത്തിൽ ബിജെപിക്കെതിരായ വികാരം യുഡിഎഫിന് അനുകൂലമായി എന്നാണ് നേതാക്കന്മാരുടെ അഭിപ്രായം. കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ എന്തൊക്കെ തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്ന കാര്യവും ഇന്നത്തെ സെക്രട്ടറിയേറ്റിൽ പരിഗണിക്കില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News