Murder: തിരുപ്പൂരിൽ ഒരു കുടുംബത്തിലെ നാലു പേർ വെട്ടേറ്റു മരിച്ചു

Crime News:  സെന്തില്‍കുമാറിന്റെ അരിക്കടയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലി ചെയ്തിരുന്ന വെങ്കിടേശന്‍ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ സംശയം.

Written by - Zee Malayalam News Desk | Last Updated : Sep 4, 2023, 06:58 AM IST
  • ഒരു കുടുംബത്തിലെ നാലു പേര്‍ തിരുപ്പൂരിൽ വെട്ടേറ്റു മരിച്ചു
  • സെന്തില്‍കുമാറിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് മറ്റുള്ളവര്‍ക്കും വെട്ടേറ്റത്
  • ആക്രമണത്തിന് ശേഷം സംഘം സ്ഥലത്ത് നിന്ന് പോകുകയും ചെയ്തു
Murder: തിരുപ്പൂരിൽ ഒരു കുടുംബത്തിലെ നാലു പേർ വെട്ടേറ്റു മരിച്ചു

തിരുപ്പൂര്‍: ഒരു കുടുംബത്തിലെ നാലു പേര്‍ തിരുപ്പൂരിൽ വെട്ടേറ്റു മരിച്ചതായി റിപ്പോർട്ട്. അരിക്കട ഉടമയായ സെന്തില്‍കുമാര്‍  കുടുംബാംഗങ്ങളായ മോഹന്‍രാജ്, രത്തിനംബാള്‍, പുഷ്പവതി എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. പ്രാഥമിക നിഗമനം അനുസരിച്ച് മദ്യപിച്ചെത്തിയ ഒരാളാണ് നാലു പേരെയും കൊലപ്പെടുത്തിയതെന്നാണ്. ഇയാള്‍ സെന്തില്‍കുമാറിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് മറ്റുള്ളവര്‍ക്കും വെട്ടേറ്റതെന്നാണ് സൂചന.

Also Read: കൊല്ലത്തും എറണാകുളത്തും വൻ ലഹരി വേട്ട; എംഡിഎംഎയും കഞ്ചാവും പിടികൂടി

ഒരു സംഘം ആൾക്കാർ തന്റെ പറമ്പില്‍ ഇരുന്ന് മദ്യപിക്കുന്നത് കണ്ട സെന്തില്‍കുമാര്‍ അവരോട് പറമ്പില്‍ നിന്ന് പോകാന്‍ ആവശ്യപ്പെട്ടതില്‍ പ്രകോപിതനായ ഒരാള്‍ വന്ന് അരിവാള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.  ആക്രമണത്തിന്  ശേഷം സംഘം സ്ഥലത്ത് നിന്ന് പോകുകയും ചെയ്തു.

Also Read: റേഷൻ കാർഡ് ഉടമകൾക്കിതാ അടിപൊളി സമ്മാനം, സിലിണ്ടർ ലഭിക്കും വെറും 428 രൂപയ്ക്ക്!

പല്ലടം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ്.സൗമ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്. സെന്തില്‍കുമാറിന്റെ അരിക്കടയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലി ചെയ്തിരുന്ന വെങ്കിടേശന്‍ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ സംശയം. ആക്രമിച്ച പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.

Also Read: Rahu Fav Zodiac: നിങ്ങൾ ഈ രാശിക്കാരാണോ? എന്നാൽ രാഹു കൃപ ഉറപ്പ്!

സംഘത്തില്‍ എത്ര അംഗങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്നും സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. സെന്തില്‍ കുമാറിന്റെ കുടുംബാംഗങ്ങളുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി തിരുപ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.  ഇതിനിടയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇവിടെ തുടർ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരിയ്ക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News