കൊല്ലം: കൊല്ലത്ത് എക്‌സൈസ് നടത്തിയ മൂന്ന് റെയ്ഡുകളിലായി എംഡിഎംഎയും കഞ്ചാവും പിടികൂടിയതായി റിപ്പോർട്ട്. സംഭവത്തില്‍ മയ്യനാട് പിണയ്ക്കല്‍ചേരി സ്വദേശി സജാദ്, ഇരവിപുരം സ്വദേശി സക്കീര്‍ ഹുസൈന്‍, വടക്കേവിള സ്വദേശി സഹദ് എന്നിവറീ പോലീസ് പിടികൂടിയിട്ടുണ്ട്. സജാദില്‍ നിന്ന് അഞ്ചു ഗ്രാം എംഡിഎംഎയും കഞ്ചാവുമാണ് കണ്ടെടുത്തത്. സക്കീര്‍ ഹുസൈനില്‍ നിന്നും രണ്ടു ഗ്രാം എംഡിഎംഎയും, സഹദിന്റെ കൈവശം ഒരു ഗ്രാം എംഡിഎംഎയും കഞ്ചാവുമാണ് ഉണ്ടായിരുന്നതെന്നും എക്‌സൈസ് അറിയിച്ചു.
Also Read: Pocso Case: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
ഇതിനിടയായി എറണാകുളം പെരുമ്പാവൂരില്‍ പോലീസ് നടത്തിയ ലഹരിമരുന്നു വേട്ടയില്‍ വന്‍തോതില്‍ നിരോധിത പുകയില ഉത്പനങ്ങള്‍ പിടിച്ചെടുത്തതായും റിപ്പോർട്ടുണ്ട്. സംഭവത്തില്‍ അതിഥി തൊഴിലാളികളെ പ്രതി ചേര്‍ത്ത് പത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു. നിരോധിത പുകയില ഉത്പനങ്ങള്‍ വിറ്റ വകയില്‍ ലഭിച്ച 23,000 രൂപ ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ആലുവ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പോലീസ് നായകളെ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ രാസ ലഹരി കുത്തി വയ്ക്കാന്‍ ഉപയോഗിക്കുന്ന സിറിഞ്ചുകൾ പോലീസ് കണ്ടെത്തി
Also Read: സെപ്റ്റംബറിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം 27,000 വർധിപ്പിക്കും!
രാത്രിയിൽ വീടിന്റെ സമീപം ഒളിച്ചിരുന്ന് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; മൂന്നാറിൽ ഒരാൾ പിടിയിൽ
മാട്ടുപ്പെട്ടിയിൽ പെൺകുട്ടിക്ക് നേരെ പീഡന ശ്രമം. സംഭവത്തിൽ മാട്ടുപ്പെട്ടി എസ്റ്റേറ്റ് കൊരണ്ടക്കാട് ഡിവിഷൻ മനോജിനെ മൂന്നാർ പോലീസ് പിടികൂടി. രാത്രിയിൽ പെൺകുട്ടിയുടെ വീടിന് സമീപം ഒളിച്ചിരുന്ന പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പരാതിയെ തുടർന്ന് പോലീസ് നടത്തിയ തിരച്ചലിൽ മനോജിനെ പിടികൂടുകയായിരുന്നു.
Also Read: Rahu Fav Zodiac: നിങ്ങൾ ഈ രാശിക്കാരാണോ? എന്നാൽ രാഹു കൃപ ഉറപ്പ്!
സെപ്റ്റംബർ ഒന്നാം തീയതി വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. വീട്ടിൽ വസ്ത്രം മാറുകയായിരുന്ന പെൺകുട്ടിയുടെ മുറിയുടെ സമീപം മനോജ് വന്ന് ഒളിച്ചിരിക്കുകയായിരുന്നു. തുടർന്ന് പ്രതി കയറി പിടിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി ബഹളം വെച്ചു. തുടർന്ന് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ശേഷം പോലീസിനെ വിളിച്ചറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പോലീസ് നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. മനോജിനെ പോലീസ് ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മൂന്നാർ എസ് എച്ച് ഒ രാജൻ കെ അരമനയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...