Crime News: ചിക്കൻ കറി കുറഞ്ഞുപോയതിൽ ഹോട്ടൽ ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു; സംഭവം വർക്കലയിൽ

Crime News: നൗഷാദിന്റെ തലയുടെ പിന്‍ഭാഗത്താണ് വെട്ടേറ്റത്. ഇയാൾ വര്‍ക്കല സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.  വർക്കല താന്നിമൂട് സ്വദേശികളായ യുവാക്കളാണ് ഇയാളെ ആക്രമിച്ചത്.

Written by - Ajitha Kumari | Last Updated : Dec 18, 2023, 01:45 PM IST
  • ചിക്കൻ കറി കുറഞ്ഞുപോയതിൽ ഹോട്ടൽ ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു
  • വർക്കലയിൽ പുലർച്ചെയോടെയായിരുന്നു സംഭവം
  • വര്‍ക്കല രഘുനാഥപുരം സ്വദേശി നൗഷാദിനാണ് പരിക്കേറ്റത്
Crime News: ചിക്കൻ കറി കുറഞ്ഞുപോയതിൽ ഹോട്ടൽ ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു; സംഭവം വർക്കലയിൽ

തിരുവനന്തപുരം: ചിക്കൻ കറി കുറഞ്ഞുപോയതിന്റെ പേരിൽ ഹോട്ടൽ ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ചതായി റിപ്പോർട്ട്. വർക്കലയിൽ ഇന്നലെ പുലർച്ചെയോടെയായിരുന്നു സംഭവം. വര്‍ക്കല രഘുനാഥപുരം സ്വദേശി നൗഷാദിനാണ് പരിക്കേറ്റത്.

Also Read: ഡോ. ഷഹനയുടെ മരണം: റുവൈസിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

ചിക്കന്‍ കറി നല്‍കിയത് കുറഞ്ഞുപോയി എന്നാരോപിച്ച് ഹോട്ടലില്‍ ബഹളമുണ്ടാക്കിയ രണ്ടുപേർ നൗഷാദിനെ ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. നൗഷാദിന്റെ തലയുടെ പിന്‍ഭാഗത്താണ് വെട്ടേറ്റത്. ഇയാൾ വര്‍ക്കല സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.  വർക്കല താന്നിമൂട് സ്വദേശികളായ യുവാക്കളാണ് ഇയാളെ ആക്രമിച്ചത്. ഇവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചിട്ടുണ്ട്. ഇവരുടെ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.

Also Read: ചൊവ്വയുടെ രാശിമാറ്റം സൃഷ്ടിക്കും രുചക് രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ ലോട്ടറി

 

വർക്കലയിൽ ദിവസങ്ങൾക്ക് മുമ്പ് പലഹാരത്തിന് രുചിയില്ലെന്നാരോപിച്ചുണ്ടായ തർക്കത്തിൽ ഒരാൾക്ക് കുത്തേറ്റിരുന്നു. മേൽവെട്ടൂർ ജംഗ്ഷനിലെ ചായക്കടയിൽ ചായ കുടിക്കാനെത്തിയ വെട്ടൂർ വലയന്റെകുഴി സ്വദേശി രാഹുലിനായിരുന്നു കുത്തേറ്റത്. വെട്ടൂർ അരിവാളം സ്വദേശി അൽത്താഫ് ആണ് കുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News