കാസർഗോഡ്: കെട്ടുംകല്ലില്‍ ലഹരി ഇടപാട് സംശയിച്ച് നടത്തിയ പരിശോധനയിൽ വന്‍ സ്‌ഫോടകശേഖരം കണ്ടെത്തി. കാസർഗോഡ് കോലിച്ചിയടുക്കം സ്വദേശി മുസ്തഫയുടെ വീട്ടില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. മുസ്തഫയെ ചുറ്റിപറ്റി ലഹരി ഇടപാടുകൾ നടക്കുന്നുണ്ടെന്ന വിവരത്തെതുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് വൻ സ്ഫോടക ശേഖരം പിടിച്ചെടുത്തത്. ജെലാറ്റിന്‍ സ്റ്റിക്കും ഡിറ്റണേറ്ററുകളും അടക്കമുള്ള സ്‌ഫോടക വസ്തുക്കളാണ് ഇയാളില്‍ നിന്നും കണ്ടെത്തിയത്.
മുസ്തഫയുടെ കാറില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു. ഏകദേശം 2150 ഡിറ്റണേറ്ററുകളും, 13 ബോക്‌സ് ജെലാറ്റിന്‍ സ്റ്റിക് എന്നിവ കൂടാതെ മറ്റ് സ്ഫോടക വസ്തുക്കളും പിടികൂടിയിട്ടുണ്ട്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇയാള്‍ ഉപയോഗിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതിനു പിന്നാലെ എക്സൈസ് സംഘം വിഷയം പോലീസിൽ അറിയിച്ചു. വിഷയത്തിൽ ഇരു വകുപ്പും സംയുക്തമായി അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്.
ALSO READ: ഷിബിലിയേയും ഫര്‍ഹാനയേയും 5 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു
തലസ്ഥാനത്ത് എംഡിഎംഎയുമായി രണ്ട് പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് പേരെ പോലീസ് അറസ്റ്റു ചെയ്തു. കാട്ടാക്കട സ്വദേശിയായ ഇൻഫർ മുഹമ്മദ് (27), പാപ്പനംകോട് സ്വദേശി സുധി (33) എന്നിവരാണ് പോലീസ് പിടിയിലായത്. ആന്റി നാർക്കോട്ടിക് സെല്ലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ബെംഗളൂരിൽ നിന്നും എത്തിക്കുന്ന ലഹരി വസ്തുക്കൾ വിതരണം നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇരുവരും എന്നാണ് പോലീസ് പറഞ്ഞത്. ഇതിന് മുമ്പും ഇവർക്കെതിരെ ഇത്തരത്തിലുള്ള കേസുകൾ ഉണ്ടായിട്ടുണ്ട്. ഈരാറ്റുപുറത്ത് ഇടനിലക്കാർക്ക് ലഹരി വസ്തു കൈമാറാൻ നിൽക്കുന്നതിനിടയിലാണ് ഇരുവരും ആന്റി നാർക്കോട്ടിക് സെല്ലിന്റെ പിടിയിലായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...