Kattappana Murder: ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി വെട്ടിക്കൊന്നു; പ്രതി പിടിയിൽ!

Crime News: സുബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അയൽവാസി സുവർണഗിരി വെൺമാന്ത്ര ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jun 15, 2024, 06:59 AM IST
  • ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി കോടാലിക്ക് വെട്ടിക്കൊന്നു
  • കാഞ്ചിയാർ കക്കാട്ടുകട സ്വദേശി കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസീസാണ് ആണ് മരിച്ചത്
  • സംഭവം നടന്നത് കട്ടപ്പന സുവർണഗിരിയിൽ ഇന്നലെ വൈകിട്ടായിരുന്നു
Kattappana Murder: ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി വെട്ടിക്കൊന്നു; പ്രതി പിടിയിൽ!

കട്ടപ്പന: ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി കോടാലിക്ക് വെട്ടിക്കൊന്നു. കാഞ്ചിയാർ കക്കാട്ടുകട സ്വദേശി കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസീസാണ് ആണ് മരിച്ചത്.  സംഭവം നടന്നത് കട്ടപ്പന സുവർണഗിരിയിൽ ഇന്നലെ വൈകിട്ടായിരുന്നു.  

Also Read: പ്രണയവിവാഹം: യുവാവിനെയും പിതാവിനെയും കൊന്ന് ബന്ധുക്കൾ

ഗർഭിണിയായ ഭാര്യ ലിബിയയെ കാണാനായിട്ടായിരുന്നു സുബിൻ ഇവിടെയെത്തിയത്. സുബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അയൽവാസി സുവർണഗിരി വെൺമാന്ത്ര ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പലപ്പോഴും അക്രമാസക്തനായി പെരുമാറുന്ന ബാബുവിനെതിരെ നിരവധി പരാതികൾ നേരത്തെതന്നെ പോലീസിൽ ലഭിച്ചിട്ടുണ്ട്.  

Also Read: ശുക്രൻ മിഥുന രാശിയിൽ; ഈ രാശിക്കാർക്കിനി വച്ചടി വച്ചടി കയറ്റം

അക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ സുബിനെ ഉടൻതന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ വീട്ടിലെത്തിയ സുബിനും  അയൽവാസിയായ ബാബുവും  തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും തുടർന്ന് അത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. ഇതിൽ പ്രകോപിതനായ ബാബു സുബിനെ കോടാലി കൊണ്ട് വെട്ടുകയായിരുന്നു.ഇവർ തമ്മിൽ വാക്കു തർക്കമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.

Also Read: ബിഗ് ബോസ് മലയാളം സീസൺ 6 ഗ്രാൻഡ് ഫിനാലെ ജൂൺ 16 ന്; വിജയി ഈ അഞ്ചിലൊരാൾ!

ലഹരിക്കടിമയായ ബാബു അക്രമത്തിന് ശേഷം വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്.  വിവരമറിഞ്ഞ്  പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തെ ബാബു ആക്രമിക്കുകയായിരുന്നു. ആയുധം കൊണ്ടുള്ള ആക്രമണത്തിൽ കട്ടപ്പന പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഉദയകുമാറിന്റെ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. തുടർന്ന് ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ പോലീസ് കീഴ്പ്പെടുത്തിയത്. കൊല്ലപ്പെട്ട സുബിൻ വയറിംഗ് ഇലക്ട്രിക്കൽ ജോലി ചെയ്യുന്നയാളാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News