Drugs seized | തിരുവനന്തപുരത്ത് റിസോർട്ടിൽ ലഹരിപാർട്ടി; എക്സൈസ് എൻഫോഴ്സ്മെന്റിന്റെ റെയ്ഡിൽ ഹാഷിഷ് ഓയിലും എംഡിഎംഎയും പിടികൂടി

കാരക്കാട്ടെ റിസോർട്ടിലാണ് ലഹരിപാർട്ടി നടന്നതായി വിവരം ലഭിച്ചത്.

Written by - Zee Malayalam News Desk | Last Updated : Dec 5, 2021, 03:18 PM IST
  • എക്സൈസ് എൻഫോഴ്സ്മെന്റ് നടത്തിയ പരിശോധനയിൽ ഹാഷിഷ് ഓയിൽ, എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കൾ പിടികൂടി
  • നിർവാണ എന്ന കൂട്ടായ്മയാണ് ലഹരിപാർട്ടി സംഘടിപ്പിച്ചതെന്നാണ് വിവരം
  • ശനിയാഴ്ചയും ഞായറാഴ്ച ഉച്ചവരെയും പാർട്ടി നടന്നതായാണ് വിവരം
  • സംഭവത്തിൽ നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്
Drugs seized | തിരുവനന്തപുരത്ത് റിസോർട്ടിൽ ലഹരിപാർട്ടി; എക്സൈസ് എൻഫോഴ്സ്മെന്റിന്റെ റെയ്ഡിൽ ഹാഷിഷ് ഓയിലും എംഡിഎംഎയും പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് റിസോർട്ടിൽ ലഹരിപാർട്ടി നടന്നതായി വിവരം. കാരക്കാട്ടെ റിസോർട്ടിലാണ് ലഹരിപാർട്ടി നടന്നതായി വിവരം ലഭിച്ചത്. തുടർന്ന് എക്സൈസ് എൻഫോഴ്സ്മെന്റ് നടത്തിയ പരിശോധനയിൽ ഹാഷിഷ് ഓയിൽ, എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കൾ പിടികൂടി.

നിർവാണ എന്ന കൂട്ടായ്മയാണ് ലഹരിപാർട്ടി സംഘടിപ്പിച്ചതെന്നാണ് വിവരം. ശനിയാഴ്ചയും ഞായറാഴ്ച ഉച്ചവരെയും പാർട്ടി നടന്നതായാണ് വിവരം. സംഭവത്തിൽ നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവരെ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചോദ്യം ചെയ്ത് വരികയാണ്.

ALSO READ: Models Death | ചൂതാട്ട കേന്ദ്രം കണ്ടെത്തി, കൊച്ചിയിലെ വിവിധ ഫ്ലാറ്റുകളിൽ പരിശോധന

അതേസമയം, കൊച്ചിയിൽ മോഡലുകളുടെ അപകടമരണത്തിൽ അറസ്റ്റിലായ സൈജു തങ്കച്ചൻ ഉൾപ്പെട്ട ലഹരിമരുന്ന് കേസിൽ കൊച്ചി നഗരത്തിലെ വിവിധ ഫ്ലാറ്റുകളിൽ റെയ്ഡ് നടത്തി. ലഹരി പാർട്ടി നടത്തിയതായി സൈജു മൊഴി നൽകിയ ഇടങ്ങളിലാണ് പരിശോധന. പോലീസും നാർകോട്ടിക് സെല്ലും സംയുക്തമായാണ് പരിശോധന നടത്തിയത്. എറണാകുളം സൗത്ത്, മരട്, തേവര, പനങ്ങാട് മേഖലകളിലാണ് പരിശോധന.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News