Idukki Dhanya Death Case : ഇടുക്കിയിൽ ധന്യ തൂങ്ങി മരിച്ച സംഭവത്തിൽ കൊലപാതക സാധ്യതയെന്ന് മാതാപിതാക്കൾ

സംഭവത്തിൽ കൊലപാതക സാധ്യത കൂടി അന്വേഷിക്കണമെന്ന് ആവശ്യവുമായി ആണ് യുവതിയുടെ മാതാപിതാക്കൾ രംഗത്തെത്തിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 24, 2021, 02:33 PM IST
  • സംഭവത്തിൽ കൊലപാതക സാധ്യത കൂടി അന്വേഷിക്കണമെന്ന് ആവശ്യവുമായി ആണ് യുവതിയുടെ മാതാപിതാക്കൾ രംഗത്തെത്തിയിരിക്കുന്നത്.
  • ധന്യ ആത്മഹത്യ ചെയ്യുമെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ലെന്ന് അച്ഛൻ ജയപ്രകാശും അമ്മ സന്ധ്യയും പറഞ്ഞു. കേസ് ഒതുക്കി തീർക്കാൻ പ്രാദേശിക രാഷ്ട്രീയക്കാരുടെ ഇടപെടൽ ഉണ്ടായെന്നും അവർ ആരോപിച്ചു.
  • പോലീസ് അന്വേഷണത്തിൽ തൃപ്‌തരല്ലെന്നും മാതാപിതാക്കൾ പറഞ്ഞു.
  • മാർച്ച് 29 ന് പുലർച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.
Idukki Dhanya Death Case : ഇടുക്കിയിൽ ധന്യ തൂങ്ങി മരിച്ച സംഭവത്തിൽ കൊലപാതക സാധ്യതയെന്ന് മാതാപിതാക്കൾ

Kattappana : ഇടുക്കി അയ്യപ്പൻകോവിലിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതക സാധ്യതയുണ്ടെന്ന ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം. സംഭവത്തിൽ കൊലപാതക സാധ്യത (Murder Case) കൂടി അന്വേഷിക്കണമെന്ന് ആവശ്യവുമായി ആണ് യുവതിയുടെ മാതാപിതാക്കൾ രംഗത്തെത്തിയിരിക്കുന്നത്.

ധന്യ ആത്മഹത്യ (Suicide) ചെയ്യുമെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ലെന്ന് അച്ഛൻ ജയപ്രകാശും അമ്മ സന്ധ്യയും പറഞ്ഞു. കേസ് ഒതുക്കി തീർക്കാൻ പ്രാദേശിക രാഷ്ട്രീയക്കാരുടെ ഇടപെടൽ ഉണ്ടായെന്നും അവർ ആരോപിച്ചു. പോലീസ് അന്വേഷണത്തിൽ തൃപ്‌തരല്ലെന്നും മാതാപിതാക്കൾ പറഞ്ഞു.

ALSO READ: Idukki Dhanya Death Case : ഭർതൃഗൃഹത്തിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

ധന്യയെ മരിച്ച നിലയിൽ കണ്ടെത്തിയെങ്കിലും ആദ്യം പൊലീസ് (Police)  ഒന്നും ചെയ്തില്ല എന്നും അവർ പറഞ്ഞു. വിസ്മയ കേസ് ഉണ്ടായപ്പോൾ ആണ് അന്വേഷണം ഊർജ്ജിതമാക്കിയതെന്ന് മാതാപിതാക്കൾ പറഞ്ഞു. സ്ത്രീധനം കുറഞ്ഞ് പോയെന്ന് പറഞ്ഞ് അമൽ നിരന്തരം ധന്യയെ മർദ്ദിക്കുമായിരുന്നുവെന്നും ധന്യയുടെ മാതാപിതാക്കൾ പറഞ്ഞു. 

ALSO READ: Vizhinjam Archana Suicide : അർച്ചനയുടെ മരണം ജില്ല ക്രൈം ബ്രാഞ്ച് അന്വേഷിക്കും

സംഭവത്തിൽ ഇന്നലെയാണ് ധന്യയുടെ ഭർത്താവ് അമലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മാർച്ച് 29 ന് പുലർച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റമാണ് അമലിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.

ALSO READ: Vismaya Suicide Case : വിസ്മയ ആത്‍മഹത്യ കേസിൽ ഐജി ഹർഷിത അട്ടലൂരി ഇന്ന് കൊല്ലത്തെത്തും; അന്വേഷണത്തിൽ പൂർണ തൃപ്തിയെന്ന് സഹോദരൻ

ഒന്നര വര്ഷം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. അമൽ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. അമൽ ജോലിക്ക് പോയതിന് ശേഷമാണ് ധന്യ തൂങ്ങി മരിച്ചത്. ഇരുവർക്കും എട്ട് മാസം മാത്രം പ്രായമായ ഒരു കുട്ടിയും ഉണ്ട്. വിവാഹം നടക്കുന്ന സമയത്ത് ധന്യ ബിരുദ വിദ്യാർഥിനി ആയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News