Pooppara Gang Rape Case : പൂപ്പാറ കൂട്ടബലാത്സംഗ കേസ്; പ്രതികൾക്ക് 90 വർഷം തടവ് വിധിച്ച് കോടതി

Pooppara Gang Rape Case Judgement : 2022ലാണ് 14കാരിയായ ബംഗാൾ സ്വദേശിനിയെ പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പെടെ അഞ്ച് പേർ ചേർന്ന് തേയിലക്കാട്ടിൽ വെച്ച്  കൂട്ടബലാത്സംഗം ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Jan 30, 2024, 01:59 PM IST
  • അഞ്ച് പേരാണ് കേസിലെ പ്രതികൾ
  • രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്
  • മൂന്ന് പ്രതികൾക്കാണ് 90 വർഷം തടവ് ശിക്ഷ വിധിച്ചത്
  • ദേവികുളം അതിവേഗ പോക്സോ കോടതിയുടേതാണ് വിധി
Pooppara Gang Rape Case : പൂപ്പാറ കൂട്ടബലാത്സംഗ കേസ്; പ്രതികൾക്ക് 90 വർഷം തടവ് വിധിച്ച് കോടതി

Pooppara Gang Rape Case Verdict : ഇടുക്കി പൂപ്പാറയിൽ 14 കാരിയായ ബംഗാൾ സ്വദേശിനിയെ അഞ്ച് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രതികൾക്ക് 90 വർഷം വർഷം കഠിന തടവ് വിധിച്ച് പോക്സോ കോടതി. കേസിലെ മൂന്ന് പ്രതികൾക്കാണ് കോടതി 90 വർഷം കഠിന തടവും 40,000 രൂപ പിഴയും വിധിച്ചത്. ബാക്കി രണ്ട് പ്രതികൾ പ്രായപൂർത്തിയാകാത്തവരാണ്. പൂപ്പാറ സ്വദേശികളായ സുഗന്ദ്, ശിവകുമാർ, സാമുവേൽ എന്നിവർക്കെതിരെയാണ് ദേവികുളം അതിവേഗ പോക്സോ കോടതി ജഡ്ജി പി എ സിരാജുദ്ദീൻ ശിക്ഷ വിധിച്ചത്.

2022 മെയിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തിൽ എത്തിയ പെൺകുട്ടിയെ പ്രായപൂർത്തിയാകാത്ത രണ്ട് പ്രതികൾ ഉൾപ്പെടെയുള്ളവർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. രാജാക്കാട് ഖജനാപ്പാറയിലെ തോട്ടംതൊഴിലാളികളുടെ മകളാണ് പീഡനത്തിന് ഇരയായ പെൺകുട്ടി. തേയില തോട്ടത്തിൽ ഇരിക്കുകയായിരുന്ന പെൺകുട്ടിയെയും സുഹൃത്തിനെയും പ്രതികൾ ആക്രമിക്കുകയും തുടർന്ന് കൂട്ടിബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

ALSO READ : Pocso Case: ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 37 വർഷം കഠിനതടവും പിഴയും ശിക്ഷ

ഇതിനിടയിൽ പീഡനത്തിന് ഇരയായ 14കാരി ബഹളം വച്ചതോടെ അതുവഴി പോയ നാട്ടുകാരിൽ ചിലരെത്തുകയും തുടർന്ന്  പ്രതികൾ ഓടി രക്ഷപ്പെടുകയുമായിരുന്നു. ശേഷം നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ശാന്തൻപാറ പോലീസ് സ്ഥലത്തെത്തുകയും പെൺകുട്ടിയെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റി. ശേഷം  ഇടുക്കി മെഡിക്കൽ കോളജിലെത്തിച്ച് വൈദ്യ പരിശോധനക്ക് വിധേയയാക്കുകയായിരുന്നു.

നാലു പ്രതികളുടെ കേസാണ് അതിവേഗ പോക്സോ കോടതി പരിഗണിച്ചത്. ഇതിൽ നാലാം പ്രതി അരുൺ കുമാറിനെ കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു. മറ്റ് മുന്ന് പ്രതികളുടെ വിധിയാണ് ഇന്ന് പ്രഖ്യാപിച്ചത്. രാവിലെ തന്നെ പ്രതികളായ സുഗന്ദ്, സാമുവൽ, ശിവകുമാർ എന്നിവരെ ദേവികുളം സബ് ജെയിലിൽ നിന്നും കോടതിയിൽ എത്തിച്ചു. നാലമത്തെ കേസായിട്ടാണ് പുപ്പാറ കൂട്ടബലാത്സംഗ കേസ് കോടതി പരിഗണിച്ചത്.

മൂവർക്കും 90 വർഷം കഠിന തടവും 40000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴതുക അതിജീവിതയ്ക്ക് കൈമാറണം. അല്ലാത്തപക്ഷം എട്ട് മാസം കൂടി ശിക്ഷ അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി സർക്കാർ അഭിഭാഷകൻ അഡ്വ. സ്മിജു കെ ദാസ് ഹാജരായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News