Illegal Cockfight: കോഴിപ്പോരിനിടെ പരിക്കേറ്റ് യുവാവിന് ദാരുണാന്ത്യം, പൂവന്‍കോഴി പോലീസ് കസ്റ്റഡിയില്‍

കോഴിപ്പോരിനിടെ  പരിക്കേറ്റ് യുവാവിന്  ദാരുണാന്ത്യം.  നിയമവിരുദ്ധമായി നടത്തിയ കോഴിപ്പോരിനിടെയാണ് സംഭവം.

Written by - Zee Malayalam News Desk | Last Updated : Feb 27, 2021, 05:57 PM IST
  • ഫെബ്രുവരി 22ന് തെലങ്കാനയിലെ ജഗതിലാൽ ജില്ലയിലെ യെല്ലമ്മ ക്ഷേത്രത്തിൽ നടന്ന കോഴിപ്പോരിനിടെയായിരുന്നു യുവാവിന് പരിക്കേറ്റത്.
  • കോഴിയുടെ കാലിൽ കെട്ടിയിരുന്ന കത്തി കൊണ്ട് യുവാവിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു, പോരിനായി തയ്യാറെടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
  • നിയമവിരുദ്ധമായി കോഴിപ്പോര് നടത്തിയവരെയും പൂവന്‍ കോഴിയേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Illegal Cockfight: കോഴിപ്പോരിനിടെ പരിക്കേറ്റ് യുവാവിന് ദാരുണാന്ത്യം, പൂവന്‍കോഴി പോലീസ് കസ്റ്റഡിയില്‍

Hyderabad: കോഴിപ്പോരിനിടെ  പരിക്കേറ്റ് യുവാവിന്  ദാരുണാന്ത്യം.  നിയമവിരുദ്ധമായി നടത്തിയ കോഴിപ്പോരിനിടെയാണ് സംഭവം.

ഫെബ്രുവരി 22ന് തെലങ്കാനയിലെ (Telangana)  ജഗതിലാൽ ജില്ലയിലെ യെല്ലമ്മ ക്ഷേത്രത്തിൽ നടന്ന  കോഴിപ്പോരിനിടെയായിരുന്നു  (Cockfight) യുവാവിന് പരിക്കേറ്റത്. കോഴിയുടെ കാലിൽ കെട്ടിയിരുന്ന  കത്തി കൊണ്ട് യുവാവിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.  45കാരനായ  തനുഗുള്ള സതീഷ്‌ ആണ് കൊഴിപ്പോരിനിടെ പരിക്കേറ്റ് മരണമടഞ്ഞത്. 

താൻ വളർത്തിവന്ന കോഴിയേയും കൂട്ടി കോഴിപ്പോര് നടക്കുന്ന വേദിയിലെത്തിയ ഇയാള്‍  പോരിനായി തയ്യാറെടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കോഴിയുടെ ഒരു കാലിൽ  കത്തി മുറുക്കിക്കെട്ടി, രണ്ടാമത്തെ കാലിൽ കെട്ടാൻ ഒരുങ്ങിയതും കോഴി കുതറിയോടി. പറന്നുനീങ്ങാൻ ശ്രമിച്ച കോഴിയെ സതീഷ് തിരികെപ്പിടിക്കാൻ ശ്രമിച്ചു. ഇതിനിടെ,  കോഴിയുടെ കാലിൽ കെട്ടിയിരുന്ന  കത്തി സതീഷിന്‍റെ ഇടുപ്പില്‍  ഗുരുതരമായി മുറിവേൽപ്പിച്ചു.

 ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മരിച്ച വ്യക്തിക്ക് ഭാര്യയും രണ്ടു പെണ്‍കുട്ടികളുമുണ്ട്.  

അതേസമയം,  നിയമവിരുദ്ധമായി  കോഴിപ്പോര് നടത്തിയവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  ഒപ്പം  "കൊലയാളി"യായ   പൂവൻകോഴിയും  പോലീസിന്‍റെ  കസ്റ്റഡിയിലാണ്.   സ്റ്റേഷനില്‍ കഴിയുന്ന  കോഴിയെ പരിചരിക്കുന്നതും തീറ്റ നൽകുന്നതും ഇപ്പോള്‍ പോലീസ് ഉദ്യോഗസ്ഥരാണ്.

കോഴിപ്പോര് തെലങ്കാനയിൽ നിരോധിച്ചിട്ടുണ്ടെങ്കിലും ഗ്രാമത്തിലെ ക്ഷേത്രത്തിൽ രഹസ്യമായി മത്സരം നടത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.  

Also read: Crime News: ബാധ ഒഴിപ്പിക്കല്‍ പൂജ, ഗര്‍ഭിണിയ്ക്ക് ദാരുണാന്ത്യം

ഇതിനിടെ പൂവന്‍ കോഴിയെ പോലീസ് സ്റ്റേഷനിൽ കെട്ടിയിട്ടിരിക്കുന്നതിന്‍റെ  ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെ കോഴിയെ പോലീസ് അറസ്റ്റ് ചെയ്തെന്ന വാര്‍ത്ത പരന്നു. എന്നാൽ,  ഇക്കാര്യം പോലീസ് ഉദ്യോഗസ്ഥര്‍ നിഷേധിച്ചു. കോഴിയെ പിടികൂടുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നും  അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നും  അറിയിച്ച സ്റ്റേഷൻ ഹൗസ് ഓഫീസര്‍ ബി ജീവൻ,  കോഴിയെ കോടതിയിൽ ഹാജരാക്കിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കി.

Also read: Pocso Thrissur: പ്രണയം നടിച്ചെത്തി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഏഴ് പേർ അറസ്റ്റിൽ

വിചിത്രമായ ഈ അറസ്റ്റിൽ കൊലയാളിയായ  പൂവൻകോഴിക്ക് എന്ത് ശിക്ഷ നൽകും എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News