Crime News: കാപ്പാ കേസ് പ്രതിയെ കൊല്ലാൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ!

Crime News: ജെറിൻ കാപ്പാ കേസിൽ തൃശൂർ വിയൂർ സെൻട്രൽ ജയിലിൽ കഴിയുമ്പോഴാണ് പ്രതികളായ വിഷ്ണു, ശ്യാം, സൂര്യ ലാൽ ചന്ദ്രലാൽ എന്നിവരെ പരിചയപ്പെടുന്നത്. മറ്റൊരു കേസിൽ പ്രതിയായ കാർത്തിക്കും ഈ സമയം അവിടെയുണ്ടായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Feb 8, 2024, 11:03 AM IST
  • കാപ്പാ കേസ് പ്രതിയെ കൊല്ലാൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
  • ജെറിൽ പി.ജോർജിനെയാണ് ഇവർ കൊല്ലാൻ ശ്രമിച്ചത്
  • ജെറിൽ പി.ജോർജ് കണ്ണൂർ ജില്ലയിലെ കാപ്പ കേസിൽപ്പെട്ടയാളാണ്
Crime News: കാപ്പാ കേസ് പ്രതിയെ കൊല്ലാൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ!

അടൂർ: കാപ്പാ കേസ് പ്രതിയെ ക്രൂരമായി മർദിച്ചും മുറിവേൽപ്പിച്ചും പൊള്ളിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് കാപ്പാ കേസ് പ്രതികളടക്കം മൂന്ന് പേർ അടൂർ പോലീസിന്റെ കസ്റ്റഡിയിൽ. കണ്ണൂർ ഇരിട്ടി കേളകം അടയ്ക്കാത്തോട് മുട്ടുമാറ്റി പടിയക്കണ്ടത്തിൽ ജെറിൽ പി.ജോർജിനെയാണ് ഇവർ കൊല്ലാൻ ശ്രമിച്ചത്.  

Also Read: കെഎസ്ആർടിസി സിഎംഡി സ്ഥാനത്തു നിന്നും മാറ്റണമെന്ന് ബിജു പ്രഭാകർ; തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിൽ

സംഭവത്തിൽ ഏഴംകുളം നെടുമൺ, പറമ്പ് വയൽകാവ് മുതിരവിള പുത്തൻവീട്ടിൽ വിഷ്ണു വിജയൻ, കൊടുമൺ അങ്ങാടിക്കൽ വടക്ക് സുരഭിയിൽ കാർത്തിക്, വയല കുതിരമുക്ക് ഉടയാൻവിള കിഴക്കേതിൽ ശ്യാം എന്നിവരാണ് അറസ്റ്റിലായത്. ജെറിൽ പി.ജോർജ് കണ്ണൂർ ജില്ലയിലെ കാപ്പ കേസിൽപ്പെട്ടയാളാണ്. അറസ്റ്റിലായ പ്രതികൾ ജെറിലിന്റെ പുറത്തും, വയറിലും നെഞ്ചിലുമായി ബ്ലേഡുകൊണ്ട് ആഴത്തിൽ ഇരുപതോളം മുറിവേൽപ്പിച്ചിരുന്നു. മാത്രമല്ല ലിംഗത്തിലും ഇരു തുടയിലും തീക്കനൽ വാരിയിട്ട് പൊള്ളിക്കുകയും ചെയ്തിരുന്നു. 

Also Read: സൂര്യ-ചൊവ്വ സംഗമത്തിലൂടെ ആദിത്യ മംഗള രാജയോഗം; ഈ രാശിക്കാർക്കിനി ഉയർച്ച മാത്രം

കൂടാതെ പെല്ലറ്റില്ലാതെ എയർ പിസ്റ്റൾ ഉപയോഗിച്ച് ചെവിയിൽ അടിച്ചു മുറിവേൽപ്പിച്ചു. പിന്നീട് പെല്ലറ്റ് ഉപയോഗിച്ച് കാലിലും, ചെവിയിലും വെടിവെച്ചതായും ഇരുമ്പുകമ്പികൊണ്ട് ദേഹമാസകലം മർദിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇത്രയും ചെയ്തിട്ടും ജെറിലിനെ ആശുപത്രിയിൽ കൊണ്ടുപോകാതെ അഞ്ചുദിവസം മുറിയിൽ പൂട്ടിയിടുകയും ചെയ്തിരുന്നതായും പോലീസ് പറഞ്ഞു. സംഭവം നടന്നത് ജനുവരി 18 നാണ്. ജെറിൻ കാപ്പാ കേസിൽ തൃശൂർ വിയൂർ സെൻട്രൽ ജയിലിൽ കഴിയുമ്പോഴാണ് പ്രതികളായ വിഷ്ണു, ശ്യാം, സൂര്യ ലാൽ ചന്ദ്രലാൽ എന്നിവരെ പരിചയപ്പെടുന്നത്. മറ്റൊരു കേസിൽ പ്രതിയായ കാർത്തിക്കും ഈ സമയം അവിടെയുണ്ടായിരുന്നു. ശേഷം ജയിലിൽ നിന്നും പുറത്തിറങ്ങിയ ഇവർ ലാൽ സഹോദരങ്ങളുടെ വീട്ടിൽ ദിവസങ്ങളായി താമസിച്ചു വരികയായിരുന്നുവെന്നും അവിടെവച്ചുണ്ടായ മയക്കുമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തിന്റെ പേരിലാണ് പ്രതികൾ ജെറിലിനെ മർദിച്ചതെന്നുമാണ് പോലീസ് പറയുന്നത്. 

Also Read: വ്യാഴ കൃപയാൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?

ഒടുവിൽ ഇവിടെ നിന്നും ആരും കാണാതെ രക്ഷപെട്ട ജെറിൽ അടൂരിലെ ജനറൽ ആശുപത്രിയിൽ ചികിത്‌സദ തേടുകയും അവിടെനിന്നും ഡോക്‌ടർമാർ അറിയിച്ചതിനെ തുടർന്ന് പോലീസ് ആശുപതിയിൽ എത്തിയെങ്കിലും ആ സമയം ജെറിൻ കണ്ണൂരിലേക്ക് പോയി.  തുടർന്നു നടത്തിയ അന്വേഷണത്തിൽ ജെറിലിനെ കണ്ണൂരിൽ നിന്നും കണ്ടെത്തുകയും മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു എന്നാണ് പോലീസ് പറയുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News