തിരുവനന്തപുരം: കരമന അഖിൽ കൊലക്കേസിൽ മുഖ്യപ്രതികളിലൊരാൾ കൂടി പിടിയിൽ. സുമേഷ് ആണ് പിടിയിലായത്. ഇതോടെ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേർ ഉൾപ്പെടെ എല്ലാവരും പിടിയിലായി. കേസിൽ ആകെ പിടിയിലായത് ഏഴു പേരാണ്.
നേരത്തെ മുഖ്യപ്രതികളിലൊരാളായ അഖിൽ എന്ന അപ്പു പിടിയിലായിരുന്നു. തമിഴ്നാട്ടിലെ വെള്ളിലോഡിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. അഖിലിനെ കല്ലുകൊണ്ട് അടിച്ചു കൊലപ്പെടുത്തിയത് അപ്പുവാണ്. ഗൂഢാലോചനയിൽ പങ്കുള്ള ഹരിലാൽ, കിരൺ, കിരൺകൃഷ്ണ എന്നിവരും നേരത്തെ പൊലീസ് പിടിയിലായിരുന്നു. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത മറ്റൊരു പ്രതിയായ അനീഷിനെ കഴിഞ്ഞ ദിവസം ബാലരാമപുരത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഖിലിനെ കൊല്ലാനെത്തിയ ഇന്നോവ വാടകയ്ക്ക് എടുത്ത് സംഭവ സ്ഥലത്തേയ്ക്ക് ഓടിച്ചയാളാണ് പിടിയിലായ അനീഷ്. കൊലപാതകത്തിലും അനീഷിന് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
തെരഞ്ഞെടുപ്പ് ദിവസം പാപ്പനംകോട് ബാറില്‍ നടന്ന അക്രമ സംഭവങ്ങളാണ് പിന്നീട് അഖിലിന്റെ കൊലപാതകത്തിൽ കലാശിച്ചത്. ബാറില്‍ നടന്ന അക്രമത്തില്‍ പങ്കാളിയായിരുന്ന കിരൺ അഖിലിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇയാൾ കരമന സ്റ്റേഷന്നിലെ റൗഡി ലിസ്റ്റില്‍പ്പെട്ടയാളാണ്. കൊലപാതകത്തിന് ശേഷം മുഖ്യപ്രതിയായ അഖിലിനെ രക്ഷപ്പെടാൻ സഹായിച്ചത് കിരൺ ആണെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy