Kattappana Double Murder: ആഭിചാരം ചെയ്ത് മൃതദേഹം വീട്ടിൽ കുഴിച്ചിട്ടോ? കട്ടപ്പന ഇരട്ട കൊലപാതകത്തിൽ ദുരൂഹതകളുടെ മറ

Kakkattukada double murder: പ്രതിയുടെ ജീവിതം ദുരൂഹത നിറഞ്ഞതായിരുന്നെന്നും വീട്ടിൽ മറ്റാരെങ്കിലും ഉണ്ടായിരുന്നതായി അറിയില്ലെന്നും നാട്ടുകാർ പറയുന്നു. വീട് പൂർണമായും പോലീസ് നിരീക്ഷണത്തിലാണ്

Written by - Zee Malayalam News Desk | Last Updated : Mar 9, 2024, 10:55 AM IST
  • പ്രതിയുടെ ജീവിതം ദുരൂഹത നിറഞ്ഞതായിരുന്നെന്ന് നാട്ടുകാർ
  • റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ ലഭിക്കണം
  • ഇരട്ടക്കൊലപാതകങ്ങൾ നടന്നിട്ടുണ്ടോ എന്ന് പോലീസ് സ്ഥിരീകരിക്കണം
Kattappana Double Murder: ആഭിചാരം ചെയ്ത് മൃതദേഹം വീട്ടിൽ കുഴിച്ചിട്ടോ? കട്ടപ്പന ഇരട്ട കൊലപാതകത്തിൽ ദുരൂഹതകളുടെ മറ

ഇടുക്കി: കട്ടപ്പന  ഇരട്ട കൊലപാതകത്തിൽ ദുരൂഹതകളുടെ വലിയൊരു മറയാണ് ഇനിയും അവശേഷിക്കുന്നത്. പ്രതികളിലൊരാളായ വിഷ്ണു വിജയനും കുടുംബവും താമസിച്ചിരുന്ന കക്കാട്ടു കടയിലെ വീട്ടിൽ മൃതദേഹം കുഴിച്ചിട്ടുണ്ടോ എന്ന സംശയമാണ് നിലനിൽക്കുന്നത്. മോഷണ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡി ലഭിക്കുവാൻ പോലീസിന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. വിശദമായി ചോദ്യംചെയ്യലിനു ശേഷം ആയിരിക്കും മറ്റു നടപടികളിലേക്ക് കടക്കുക.

പ്രതിയുടെ ജീവിതം ദുരൂഹത നിറഞ്ഞതായിരുന്നെന്നും വീട്ടിൽ മറ്റാരെങ്കിലും ഉണ്ടായിരുന്നതായി അറിയില്ലെന്നും നാട്ടുകാർ പറയുന്നു. വീട് പൂർണമായും പോലീസ് നിരീക്ഷണത്തിലാണ്. എന്നാൽ അവധി ദിവസങ്ങൾ ആയതിനാൽ നിലവിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ ലഭിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നതിന് സാങ്കേതികമായ താമസം ഉണ്ടാകാൻ സാധ്യതയുണ്ട്.

ഇങ്ങനെ ഉണ്ടായാൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയുള്ള ചോദ്യം ചെയ്യലും തുടർന്നുള്ള വിശദമായ പരിശോധനയും ഇനിയും നീളും. അതേസമയം പ്രതിയായ വിഷ്ണു വിനെ മാത്രമാണ് വീട്ടിൽ കണ്ടിട്ടുള്ളതെന്ന് നാട്ടുകാർ പറയുന്നു. ഇയാളുടെ ഒപ്പമുള്ള അമ്മയേയും സഹോദരിയെയും പിതാവിനെയും കണ്ടിട്ടില്ല.

പോലീസ് ഭാഷ്യം

ഇരട്ടക്കൊലപാതകങ്ങൾ നടന്നിട്ടുണ്ടോ എന്നത് സ്ഥിരീകരിക്കുവാൻ കഴിയുന്ന ഒരു സാഹചര്യവും നിലവിൽ കണ്ടെത്തിയിട്ടില്ല .  പ്രതികളെ കസ്റ്റഡിയിൽ കിട്ടി ചോദ്യംചെയ്താൽ മാത്രമാണ് ഈ കാര്യങ്ങളിൽ വ്യക്തത വരൂ എന്നാണ് പോലീസ് നിലപാട്.മോഷണക്കേസിൽ പിടിയിലായ വിഷ്ണു വിജയൻ, പുത്തൻ പുരയ്ക്കൽ നിതീഷ് എന്നിവരാണ് ഇരട്ടക്കൊലപാതകം നടത്തിയതായി പോലീസ് സംശയിക്കുന്നത്.  വിഷ്ണുവിൻറെ പിതാവിനെയും സഹോദരിയുടെ നവജാത ശിശുവിനെയും കൊലപ്പെടുത്തിയതായാണ് സംശയം. കുട്ടിയെ 8 വർഷം മുൻപും, പിതാവിനെ ഏഴ് മാസം മുൻപും കൊന്നതായി പോലീസ് സംശയിക്കുന്നു. വീടിൻറെ തറയിൽ കുഴിച്ചിട്ടെന്നാണ് സംശയം. കട്ടപ്പനയിലെ വർക്ക് ഷോപ്പിൽ മോഷണ ശ്രമത്തിനിടയിലാണ് ഇരുവരും പിടിയിലാവുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News