ഇടുക്കി : കട്ടപ്പന ഇരട്ട കൊലപാതക കേസിൽ പ്രതി നിധീഷ് കുറ്റം സമ്മതിച്ചതായി ഇടുക്കി ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ്. നിതീഷിനൊപ്പം മോഷണ കേസിൽ പ്രതിയായ വിഷ്ണുവിൻ്റെ പിതാവിനെയും സഹോദരിയുടെ കുഞ്ഞിനെയുമാണ് കൊലപ്പെടുത്തിയത്. പ്രതിയുമായി നാളെ മാർച്ച് പത്താം തീയതി തെളിവെടുപ്പ് നടത്തും. പോലീസിന്റെ ചോദ്യം ചെയ്യലിൽ ആണ് നിധീഷ് കുറ്റം സമ്മതിച്ചത്. എന്നാൽ കൊലപാതകം എന്തിന് നടത്തിയെന്നുള്ള വിശദാംശങ്ങൾ പോലീസ് പങ്കുവെച്ചില്ല.
മാർച്ച് ഒമ്പത് ഇന്ന് ഉച്ചയോടെയാണ് പ്രതി നിധീഷിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്തത്. നിധീഷിനൊപ്പം മോഷണക്കേസിൽ പ്രതിയായ വിഷ്ണുവിന്റെ പിതാവ് വിജയനെയും വിഷ്ണുവിന്റെ സഹോദരിയുടെ നാല് ദിവസം പ്രായമുള്ള നവജാത ശിശുവിനെയും കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് കുറ്റസമ്മത മൊഴി. നവജാത ശിശുവിനെ 2016ൽ കട്ടപ്പനയിൽ തന്നെ മുമ്പ് താമസിച്ചിരുന്ന വീട്ടിലാണ് കൊലപ്പെടുത്തി കുഴിച്ചുമൂടിയത്. 9 മാസങ്ങൾക്ക് മുമ്പാണ് വിജയനെ കൊലപ്പെടുത്തി കക്കാട്ട്കടയിലെ വീട്ടിനുള്ളിൽ കുഴിച്ചുമൂടിയതെന്നും പ്രതി മൊഴി നൽകി.
ALSO READ : Acid Attack : മംഗളൂരുവിൽ മലയാളി പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം; മലപ്പുറം സ്വദേശി പിടിയിൽ
പ്രതി നിധീഷിനെ കോടതിയിൽ ഹാജരാക്കി പോലീസ് കസ്റ്റഡിയിൽ വാങ്ങി. നാളെ കാഞ്ചിയാർ കക്കാട്ട്കടയിലെ വീട്ടിലെത്തിച്ച് വിശദമായി തെളിവെടുപ്പ് നടത്തും. വീടിനുള്ളിൽ കുഴിച്ചുമൂടിയ മൃതദേഹം പുറത്തെടുക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. മാർച്ച് രണ്ടാം തീയതിയാണ് മോഷണക്കേസുമായി ബന്ധപ്പെട്ട് വിഷ്ണു വിജയനെയും നിധീഷ് രാജനെയും പോലീസ് പിടികൂടിയത്.
തുടർന്ന് വിഷ്ണുവിൻ്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയപ്പോൾ ഇയാളുടെ മാതാവിൻ്റെയും സഹോദരിയുടെയും സംസാരത്തിൽ ഉണ്ടായ അസ്വാഭാവികതയും വീട്ടിലെ സാഹചര്യങ്ങളിൽ സംശയം തോന്നിയതിനെ തുടർന്ന് പോലീസ് നടത്തിയ വിശദമായി അന്വേഷണവുമാണ് ഇരട്ട കൊലപാതകം പുറം ലോകം അറിയുന്നത്.
അതേസമയം കൊലപാതകം എന്തിന് നടത്തിയെന്നുള്ള വ്യക്തമായ ചിത്രം പോലീസ് ഇനിയും നൽകാനുണ്ട്. കൊലയ്ക്ക് ആഭിചാര ക്രിയ തന്നെയാണോ എന്ന് കണ്ടെത്താൻ പോലീസ് പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു. പ്രതിയുടെ ജീവിതം ദുരൂഹത നിറഞ്ഞതായിരുന്നെന്നും വീട്ടിൽ മറ്റാരെങ്കിലും ഉണ്ടായിരുന്നതായി അറിയില്ലെന്നും നാട്ടുകാർ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.