കട്ടപ്പന ഇരട്ട കൊലപാതക കേസിൽ ഇന്ന് തിങ്കളാഴ്ച രണ്ടാം ദിവസം നടത്തിയ തിരച്ചിലിലും നവജാതശിശുവിന്റെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താനായില്ല. ഇതോടെ ഇന്നത്തെ തെരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ചു. പ്രധാന പ്രതിയായ നിധീഷിന്റെ മൊഴിമാറ്റം പോലീസിനെ വലയ്ക്കുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം മറ്റു രണ്ടു പ്രതികളായ വിഷ്ണുവിന്റെയും സുമയുടെയും അറസ്റ്റ് രേഖപ്പെടുത്തും.
നിധീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സാഗര ജംക്ഷനിലെ വീടിനു സമീപത്തെ തൊഴുത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പരിശോധന നടത്തിയത്. തൊഴുത്തിന്റെ തറ കുഴിച്ചു പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതിനിടെ നിധീഷ് മൊഴി മാറ്റിയതും പോലീസിനെ കുഴപ്പിച്ചു. 2016 ൽ നവജാത ശിശുവിനെ കൊന്ന് കട്ടപ്പന സാഗരാ ജംക്ഷനിലെ വീടിനു സമീപത്തെ തൊഴുത്തിൽ കുഴിച്ചിട്ടു എന്നായിരുന്നു നിധീഷിന്റെ ആദ്യ മൊഴി. എന്നാൽ മൃതദേഹം ഇവിടെ നിന്നും മാറ്റി കത്തിച്ചു എന്നടക്കം ഇയാൾ മൊഴി മാറ്റി.
ALSO READ : Kattappana double murder: കട്ടപ്പന ഇരട്ടക്കൊല; ശിശുവിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനാകാതെ പോലീസ്
ഇതിന് ശേഷം പോലീസ് സംഘം വിശദമായ ചോദ്യം ചെയ്യൽ നടത്തിയിരുന്നു. നിധീഷിനൊപ്പം പ്രതികളായ വിജയൻറെ മകൻ വിഷ്ണു, ഭാര്യ സുമ എന്നിവരെയും പോലീസ് ചോദ്യം ചെയ്തു. ഇതിനുശേഷമാണ് ഇന്ന് നാലുമണിയോടെ വീണ്ടും തറ കുഴിച്ചുള്ള പരിശോധന പുനരാരംഭിച്ചത്. എന്നാൽ ഒന്നും കണ്ടെത്തുവാൻ കഴിഞ്ഞില്ല. ഇതോടെ പോലീസ് സംഘം തിരച്ചിൽ അവസാനിപ്പിച്ചു.
പ്രതി നിധീഷ് മൊഴിമാറ്റുകയും മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താൻ കഴിയാതെയും വന്നതോടെ പ്രതികളെ കൂടുതൽ വിശദമായ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം ഇതിനുശേഷമായിരിക്കും മറ്റു പ്രതികളായ വിഷ്ണു, സുമ എന്നിവരുടെ അറസ്റ്റും രേഖപ്പെടുത്തുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.