Drugs Seized: ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന 27 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Crime News: ഓണക്കാലത്ത് നടത്തി വന്നിരുന്ന കര്‍ശന നിരീക്ഷണത്തിനിടെയാണ് അങ്കമാലിയില്‍ ഒരു യുവാവ് മയക്കുമരുന്നുമായി വരുന്നുണ്ടെന്ന രഹസ്യ വിവരം എക്സൈസ് സംഘത്തിന് ലഭിച്ചത്.

Written by - Ajitha Kumari | Last Updated : Aug 29, 2023, 09:22 AM IST
  • അങ്കമാലിയില്‍ ന്യൂജെൻ മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ
  • കൊല്ലം സ്വദേശി ഹരികൃഷ്ണനാണ് എക്സൈസിന്‍റെ പിടിയിലായത്
Drugs Seized: ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന 27 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കൊച്ചി: അങ്കമാലിയില്‍ ന്യൂജെൻ മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. കൊല്ലം സ്വദേശി ഹരികൃഷ്ണനാണ് എക്സൈസിന്‍റെ പിടിയിലായത്. ഇയാളിൽ നിന്നും 27 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തതായിട്ടാണ് റിപ്പോർട്ട്.

Also Read: നിരവധി കേസുകളിലെ പ്രതിയായ അജ്നാസിനെ കാപ്പ ചുമത്തി ജയിലിലടച്ചു

ഓണക്കാലത്ത് നടത്തി വന്നിരുന്ന കര്‍ശന നിരീക്ഷണത്തിനിടെയാണ് അങ്കമാലിയില്‍ ഒരു യുവാവ് മയക്കുമരുന്നുമായി വരുന്നുണ്ടെന്ന രഹസ്യ വിവരം എക്സൈസ് സംഘത്തിന് ലഭിച്ചത്. തുടർന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ സിജോ വര്‍ഗീസിന്‍റെ നേതൃത്വത്തിലുള്ള സംഘം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍‍ഡ് പരിസരത്തെത്തുകയും. ഹരികൃഷ്ണനെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതിന് പിന്നാലെ പരിശോധന തുടങ്ങുകയുമായിരുന്നു.

Also Read: Hanuman Favourite Zodiacs: നിങ്ങൾ ഈ രാശിക്കാരാണോ? എന്നാൽ ഹനുമാന്റെ കൃപയാൽ നിങ്ങൾക്ക് ലഭിക്കും അഭീഷ്ടസിദ്ധി!

ഒടുവില്‍  കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍‍ഡ് പരിസരത്തു നിന്നും എക്സൈസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. പരിശോധനയിൽ  ഇയാളിൽ നിന്നും  ഇരുപത്തി ഏഴര ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. സംശയം തോന്നി വിശദമായി വീണ്ടും പരിശോധിച്ചപ്പോള്‍ ഇയാളുടെ കയ്യിൽ നിന്നും പത്ത് ഗ്രാം കഞ്ചാവും കണ്ടെടുത്തു. ബെംഗളൂരുവില്‍ നിന്നാണ് പ്രതി ബസില്‍ എംഡിഎംഎയും കഞ്ചാവും നാട്ടില്‍ എത്തിച്ചതെന്നാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്ബി സിജോ വര്‍ഗീസ് വ്യക്തമാക്കി. ഹരികൃഷ്ണനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News