Kozhikode: കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ യൂണിയൻ ഓഫീസ് തീവച്ച് നശിപ്പിച്ചു; കെ.എസ്.യു യൂണിയൻ ഭാരവാഹികളുടെ ഏകദിന ഉപവാസം ഇന്ന്

Crime News: ക്രിസ്തുമസ് അവധിക്ക് ശേഷം കോളേജ് തുറന്നപ്പോഴാണ് യൂണിയൻ ഓഫീസ് തീവെച്ച് നശിപ്പിച്ചത് കോളേജ് യൂണിയൻ ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെട്ടത്. 

Written by - Zee Malayalam News Desk | Last Updated : Jan 4, 2024, 06:56 AM IST
  • ഗുരുവായൂരപ്പൻ കോളേജിലെ യൂണിയൻ ഓഫീസ് തീവച്ച് നശിപ്പിച്ചതായ റിപ്പോർട്ട്
  • പരാതിയിൽ സംഭവത്തിന് പിന്നിൽ സാമൂഹ്യ വിരുദ്ധരാണെന്നും കെ.എസ്.യു. ആരോപിച്ചിട്ടുണ്ട്
  • യൂണിയന്‍ ഓഫീസിലെ സാധനങ്ങള്‍ ഉള്‍പ്പെടെ കത്തിനശിച്ചിട്ടുണ്ട്
Kozhikode: കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ യൂണിയൻ ഓഫീസ് തീവച്ച് നശിപ്പിച്ചു; കെ.എസ്.യു യൂണിയൻ ഭാരവാഹികളുടെ ഏകദിന ഉപവാസം ഇന്ന്

കോഴിക്കോട്: ഗുരുവായൂരപ്പൻ കോളേജിലെ യൂണിയൻ ഓഫീസ് തീവച്ച് നശിപ്പിച്ചതായ റിപ്പോർട്ട്. കോളേജിലെ യൂണിയന്‍  കെഎസ്യു പിടിച്ചെടുത്തതിനുശേഷം നവീകരിച്ച യൂണിയന്‍ ഓഫീസാണ് തീവെച്ച് നശിപ്പിക്കപ്പെട്ടതെന്ന് കെഎസ് യു നേതാക്കള്‍ പോലീസിൽ പരാതി നൽകി. 

Also Read: മോദി സര്‍ക്കാര്‍ മുസ്ലിം സഹോദരിമാര്‍ക്ക് മുത്തലാഖില്‍ നിന്ന് മോചനം നൽകി; തൃശ്ശൂരിൽ മോദിയുടെ പ്രസം​ഗം

പരാതിയിൽ സംഭവത്തിന് പിന്നിൽ സാമൂഹ്യ വിരുദ്ധരാണെന്നും കെ.എസ്.യു. ആരോപിച്ചിട്ടുണ്ട്.  ക്രിസ്തുമസ് അവധിക്ക് ശേഷം കോളേജ് തുറന്നപ്പോഴാണ് യൂണിയൻ ഓഫീസ് തീവെച്ച് നശിപ്പിച്ചത് കോളേജ് യൂണിയൻ ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തില്‍ കെ.എസ്.യു നേതാക്കള്‍ കസബ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Also Read: Jupiter Favorite Zodiac Sign: വ്യാഴ കൃപയാൽ ഈ രാശിക്കാർക്ക് ഇന്ന് ലഭിക്കും ഭാഗ്യനേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?

 

യൂണിയന്‍ ഓഫീസിലെ സാധനങ്ങള്‍ ഉള്‍പ്പെടെ കത്തിനശിച്ചിട്ടുണ്ട്. ചുമരുകളും കത്തിനശിച്ച നിലയിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് കോളേജിൽ ഇന്ന് രാവിലെ ഒൻപതു മുതല്‍ കെ.എസ്.യു യൂണിയൻ ഭാരവാഹികൾ ഏകദിന ഉപവാസം നടത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News