Nedumangad: നെടുമങ്ങാട് കോടതിയിലെ അഭിഭാഷകനെ സാക്ഷി പറയാനെത്തിയ അൾ കോടതി വളപ്പിൽ വച്ച് തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു

Nedumangad Court case: കോടതിയിലെ വരാന്തയിൽ വച്ച് സജീബ് വക്കീലിനെ കഴുത്തിന് കുത്തി പിടിക്കന്നത് കണ്ട പ്രകാശ് ഇത് ചോദ്യം ചെയ്ത വൈരാഗ്യത്തിലാണ് കോടതി വളപ്പിൽ വച്ച് കുട കൊണ്ട് തല അടിച്ച് പൊട്ടിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Oct 4, 2023, 04:13 PM IST
  • ഇയാളുടെ കൂടെ ഒരാൾ കൂടി ഉണ്ടായിരുന്നു.
  • സെക്ഷൻ 307 പ്രകാരം വധശ്രമത്തിന് കേസെടുത്തു കോടതിയിൽ ഹാജരാക്കും എന്ന് പോലീസ് പറഞ്ഞു.
Nedumangad: നെടുമങ്ങാട് കോടതിയിലെ അഭിഭാഷകനെ സാക്ഷി പറയാനെത്തിയ അൾ കോടതി വളപ്പിൽ വച്ച്  തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് കോടതിയിലെ അഭിഭാഷകനെ സാക്ഷി പറയാനെത്തിയ അൾ കോടതി വളപ്പിൽ വച്ച്  തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു. കോടതി അഭിഭാഷകനായ അഡ്വ: മീനാങ്കൽ പ്രകാശിനെയാണ്  മർദിച്ചത്. മാണിക്കൽ തൊഴുത്തിൻകര വീട്ടിൽ ഷാജിയെ  നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. തലയ്ക്ക് കുട കൊണ്ടാണ് അടിച്ചത് രണ്ട് സ്റ്റിച്ച് ഉണ്ട് .കോടതിയിലെ സജിബ് ആനകുഴി എന്ന അഡ്വക്കേറ്റിന്റെ എതിർ കക്ഷിയാണ് മർദ്ദിച്ച ഷാജി

കോടതിയിലെ വരാന്തയിൽ വച്ച് സജീബ് വക്കീലിനെ കഴുത്തിന് കുത്തി പിടിക്കന്നത് കണ്ട പ്രകാശ് ഇത് ചോദ്യം ചെയ്ത വൈരാഗ്യത്തിലാണ് കോടതി വളപ്പിൽ വച്ച് കുട കൊണ്ട് തല അടിച്ച് പൊട്ടിച്ചത്. ഇയാളുടെ കൂടെ ഒരാൾ കൂടി ഉണ്ടായിരുന്നു. തുടർന്ന് പ്രകാശിനെ അവിടെ നിന്നവർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ALSO READ: കനത്ത മഴ; തിരുവനന്തപുരത്ത് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു

തുടർ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി തുടർന്ന് അഭിഭാഷകർ പോലീസ് സ്റ്റേഷനിൽ ഉപരോധിച്ചു. കൂടെ ഉണ്ടായിരുന്ന ഒരാളെയും നെടുമങ്ങാട് പോലീസ് കസ്റ്റഡിയിൽ എടുത്തു.
സെക്ഷൻ 307 പ്രകാരം വധശ്രമത്തിന് കേസെടുത്തു കോടതിയിൽ ഹാജരാക്കും എന്ന് പോലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News