Lithara Death : മലയാളി ബാസ്കറ്റ് ബോൾ താരം ലിതാരയുടെ മരണം; കോച്ചിനെതിരെ പരാതിയുമായി കുടുംബം

കോച്ച് ലിതാരയെ നിരന്തരമായി ശല്യപ്പെടുത്തിയിരുന്നുവെന്നും, അപമര്യാദയായി പെരുമാറുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് പരാതിയിൽ പറയുന്നു.  

Written by - Zee Malayalam News Desk | Last Updated : Apr 29, 2022, 01:24 PM IST
  • ലിതാരയുടെ കോച്ചായിരുന്നു രവി സിംഗിനെതിരെയാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്.
  • കോച്ച് ലിതാരയെ നിരന്തരമായി ശല്യപ്പെടുത്തിയിരുന്നുവെന്നും, അപമര്യാദയായി പെരുമാറുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
  • സംഭവത്തിൽ മുഖ്യമന്ത്രിക്കും, പാട്‌ന പൊലീസിനുമാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്.
Lithara Death : മലയാളി ബാസ്കറ്റ് ബോൾ താരം ലിതാരയുടെ മരണം; കോച്ചിനെതിരെ പരാതിയുമായി കുടുംബം

പട്‌ന: മലയാളി ബാസ്‌ക്കറ്റ്‌ബോൾ താരം കെ സി ലിതാരയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കോച്ചിനെതിരെ പരാതിയുമായി കുടുംബം രംഗത്തെത്തി. ലിതാരയുടെ കോച്ചായിരുന്നു രവി സിംഗിനെതിരെയാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്. കോച്ച് ലിതാരയെ നിരന്തരമായി ശല്യപ്പെടുത്തിയിരുന്നുവെന്നും, അപമര്യാദയായി പെരുമാറുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

സംഭവത്തിൽ മുഖ്യമന്ത്രിക്കും, പാട്‌ന പൊലീസിനുമാണ് കുടുംബം  പരാതി നൽകിയിരിക്കുന്നത്. കൊൽക്കത്തയിൽ നടന്ന പരിശീലനത്തിനിടയിലും കോച്ച്  അപമര്യാദയായി പേരുമാണ് ശ്രമിച്ചപ്പോൾ ലിതാര എതിർത്തിരുന്നതായും പരാതിയിൽ പറയുന്നു.  ഏപ്രിൽ 26 ചൊവ്വാഴ്ചയാണ് ലിതാരയെ പട്‌ന ഗാന്ധി നഗറിലെ (റോഡ് നമ്പർ 6) ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  കോഴിക്കോട് കത്തിയച്ചാലി സ്വദേശിയാണ് ലിതാര.

ALSO READ: ബാസ്‌ക്കറ്റ്‌ബോൾ താരം ലിത്താരയെ പട്നയിൽ മരിച്ച നിലയിൽ കണ്ടെത്തി, ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു

വീട്ടുകാർക്ക് പല തവണ ലിത്താരയുമായി ഫോണിൽ വിളിപ്പോൾ പ്രതികരണം ലഭിച്ചില്ല. തുടർന്ന ഫ്ളാറ്റുടമയെ വിവരം അറിയിക്കുകയായിരുന്നു. ഫ്ലാറ്റിൽ എത്തിയപ്പോൾ വാതിൽ അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. തുടർന്ന്  പോലീസ് എത്തി വാതിൽ തുറന്നപ്പോഴാണ്  മുറിയിലെ സീലിംഗ് ഫാനിൽ ലിതാരയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.

മലയാളത്തിലാണ് ആത്മഹത്യാക്കുറിപ്പ് എഴിതിയിരിക്കുന്നതെന്ന്  രാജീവ് നഗർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഇൻചാർജ് ശംഭു ശങ്കർ സിംഗ് അറിയിച്ചു. പട്‌നയിലെ ദനാപൂരിലുള്ള റെയിൽവേ ഡിആർഎം ഓഫീസിൽ ജോലി ചെയ്തു വരികയായിരുന്നു ലിതാര. കഴിഞ്ഞ ആറ് മാസമായി ഗാന്ധി നഗറിലെ (റോഡ് നമ്പർ 6) ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത്.  അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഈസ്റ്റ് സെൻട്രൽ റെയിൽവേ ലിത്താരയെ ആദരിച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News