Crime News: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Crime News: 11-ാം തിയതി രാവിലെയാണ് പെൺകുട്ടിയെ കാണാതായതായി രക്ഷകർത്താക്കൾ പരാതി നൽകിയത്.  പോലീസ് അന്വേഷണം ആരംഭിച്ചപ്പോൾ 12 ന് പുലർച്ചെ പെൺകുട്ടി തിരികെ വീട്ടിലെത്തിയെന്ന് വീട്ടുകാർ പോലീസിനെ അറിയിച്ചു.  

Written by - Ajitha Kumari | Last Updated : Feb 14, 2023, 04:42 PM IST
  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
  • പറവൂർ തത്തപ്പിള്ളി പനച്ചിക്കൊപ്പം വീട്ടിൽ രാഹുനെയാണ് പോക്സോ കേസിൽ അറസ്റ്റു ചെയ്തത്
  • സംഭവത്തിൽ മുളവുകാട് പോലീസാണ് പ്രതിയെ പിടികൂടിയത്
Crime News: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പറവൂർ തത്തപ്പിള്ളി പനച്ചിക്കൊപ്പം വീട്ടിൽ രാഹുനെയാണ് പോക്സോ കേസിൽ അറസ്റ്റു ചെയ്തത്. സംഭവത്തിൽ മുളവുകാട് പോലീസാണ് പ്രതിയെ പിടികൂടിയത്.  ഉറങ്ങിക്കിടന്ന മകളെ കാണാനില്ലെന്ന പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസാണ് പീഡനം പുറത്തു കൊണ്ടുവന്നത്. 

Also Read: പ്രണയദിനത്തിൽ കാമുകിക്ക് സമ്മാനം നൽകാൻ ആടിനെ മോഷ്ടിച്ച കാമുകൻ പിടിയിൽ!

11-ാം തിയതി രാവിലെയാണ് പെൺകുട്ടിയെ കാണാതായതായി രക്ഷകർത്താക്കൾ പരാതി നൽകിയത്.  പോലീസ് അന്വേഷണം ആരംഭിച്ചപ്പോൾ 12 ന് പുലർച്ചെ പെൺകുട്ടി തിരികെ വീട്ടിലെത്തിയെന്ന് വീട്ടുകാർ പോലീസിനെ അറിയിച്ചു.  തുടർന്ന് മാതാപിതാക്കളോടൊപ്പം കുട്ടിയെ സ്റ്റേഷനിലെത്തിച്ചപ്പോൾ താൻ തന്റെ കാമുകനൊപ്പം കറങ്ങാൻ പോയതാണെന്ന് പെൺകുട്ടി മൊഴി നൽകുകയായിരുന്നു.  പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.   ചോദ്യം ചെയ്യലിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് വ്യക്തമാക്കുകയായിരുന്നു.   

Also Read: Viral Video: ദാഹിച്ചു വലഞ്ഞ രാജവെമ്പാലയ്ക്ക് വെള്ളം നൽകുന്ന വീഡിയോ വൈറലാകുന്നു! 

സോഷ്യൽ മീഡിയ വഴിയാണ് പതിനാറുകാരിയായ പെൺകുട്ടി  പ്രതിയെ പരിചയപ്പെടുന്നത്. പിന്നീട് ഇവർ പ്രണയത്തിലാകുകയായിരുന്നു.  പെൺകുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തുവന്നത് മനസിലാക്കിയ പ്രതി പിതൃ സഹോദരിയുടെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു.  ഇയാളെ  ഞായറാഴ്ച രാത്രി പോലീസ് പിടികൂടുകയായിരുന്നു. തനിക്ക് 20 വയസ് പ്രായമുള്ളുവെന്നും വിവാഹിതനല്ലെന്നും പറഞ്ഞാണ് ഇയാൾ പെൺകുട്ടിയുമായി അടുത്തത്.  എന്നാൽ അറസ്റ്റിലായ രാഹുലിന് 30 വയസ് പ്രായമുണ്ട്. മാത്രമല്ല വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. കൂടാതെ മുനമ്പം, നോർത്ത് പറവൂർ എന്നീ സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ കഞ്ചാവ് വിൽപ്പന, അടിപിടികേസുകൾ എന്നിവയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News