Bihar: ഡല്‍ഹിയിലെ മെഹ്റൗളിയില്‍ നടന്ന ശ്രദ്ധ വധക്കേസ് നല്കിയ ഞെട്ടല്‍ മാറും മുന്‍പ് സമാനമായ സംഭവങ്ങളുടെ ഘോഷയാത്രയാണ് അടുത്തിടെ കാണുന്നത്. കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി പല സ്ഥലങ്ങളില്‍ ഉപേക്ഷിച്ചതായുള്ള സംഭവങ്ങള്‍ ഏറെയാണ് അടുത്തിടെ പുറത്തുവന്നത്.
എന്നാല്‍, ശ്രദ്ധ കൊലപാതകത്തേയും മറികടക്കുന്ന ക്രൂരതയാണ് കഴിഞ്ഞ ദിവസം ബീഹാറില്‍ അരങ്ങേറിയത്. അതായത്, തിരക്കേറിയ ചന്തയില്‍ വച്ച് ആക്രമികള്‍ ഒരു സ്ത്രീയെ അതി ദാരുണമായി ആക്രമിച്ചു. ജീവനോടെ അവരുടെ ശരീരഭാഗങ്ങള്‍ കോഴിയെ അറുക്കുന്ന കത്തി ഉപയോഗിച്ച് വെട്ടിമാറ്റി...!! ബീഹാറിലെ ഭാഗല്‍പൂരിലാണ് സംഭവം.
Also Read: ആളൊഴിഞ്ഞ പറമ്പിൽ ഒരു മാസം പഴക്കമുള്ള മൃതദേഹം: അന്വേഷണം തുടങ്ങി
നീലം ദേവി എന്ന് പേരുള്ള ഒരു യുവതിയാണ് ആക്രമണത്തിന് ഇരയായത്. അവരെ ഉടന്‍തന്നെ ജവഹർലാൽ നെഹ്റു സർക്കാർ ആശുപത്രിയിൽ എത്തിച്ചിരുന്നു, എങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. എന്നാല്‍, മരണത്തിന് കീഴടങ്ങും മുന്‍പ് അവര്‍ താന്‍ നേരിട്ട ആക്രമണം സംബന്ധിച്ച് മൊഴി നല്‍കിയിരുന്നു.
യുവതി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ചന്തയിൽ നിന്ന് മടങ്ങുന്ന സമയത്ത് ആക്രമികൾ തന്നെ പിന്തുടരുകയായിരുന്നെന്ന് അവര്‍ നല്കിയ മൊഴിയില്‍ പറയുന്നു. മുഹമ്മദ് ഷക്കിൽ എന്നയാൾ പിന്നില്‍നിന്ന് അവളുടെ തലയിലും പുറത്തും അടിച്ചു. പിന്നീട് ഇയാളും മറ്റ് നാല് കൂട്ടാളികളും ചേർന്ന് രണ്ട് കൈകളും സ്തനങ്ങളും കണ്ണുകളും മറ്റ് ശരീരഭാഗങ്ങളും വെട്ടിമാറ്റിയതായി ആക്രമണത്തിന് ഇരയായ യുവതിയുടെ മൊഴിയില്‍ പറയുന്നു. എന്നാൽ മരണത്തിന് മുമ്പ് തന്നെ കൊലയാളിയുടെ പേര് യുവതി പോലീസിനോട് പറഞ്ഞിരുന്നു.
യുവതിയുടെ രണ്ട് ചെവികളും രണ്ട് സ്തനങ്ങളും കാലുകളും കൈകളും ഉൾപ്പെടെ നിരവധി അവയവങ്ങള്‍ മുറിച്ചു മാറ്റിയതായി ആശുപത്രിയിലെ ഡോക്ടർമാരും സ്ഥിരീകരിച്ചു. ക്രൂരമായ ആക്രമണത്തിന് ഇരയായ യുവതി മരണത്തിന് കീഴടങ്ങി. പോസ്റ്റ്മോർട്ടത്തിന് ശേഷം യുവതിയുടെ മൃതദേഹം പൊലീസ് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
പോലീസ് നല്കുന്ന സൂചനകള്‍ അനുസരിച്ച് യുവതി വിവാഹിതയാണ്. യുവതി, പതിവായി മാർക്കറ്റ് സന്ദർശിക്കാറുണ്ടായിരുന്നു. പതിവുപോലെ ശനിയാഴ്ചയും യുവതി നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിലെത്തി. ആ സമയത്താണ് അവര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. മുഹമ്മദ് ഷക്കിൽ പിന്നില്‍ നിന്ന് ആക്രമിക്കുകയായിരുന്നു. ആയുധവുമായി അവിടെയുണ്ടായിരുന്ന ഷക്കീലിന്റെ സഹോദരൻ മുഹമ്മദ് ഷെയ്ഖ് ജുദ്ദീനും ചേർന്ന് യുവതിയുടെ കൈകളും ചെവികളും മാറിടങ്ങളും വെട്ടിമാറ്റി. ഒരു ചെരിപ്പും ഒരു പാത്രവും പൊട്ടിയ വളകളും രക്തത്തിൽ കുളിച്ച മണ്ണും സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തു.
അഞ്ചു പേരാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിരിയ്ക്കുന്നത്. കൊലപാതകത്തിൽ മുഖ്യപ്രതി ഷക്കീൽ, കൂട്ടാളി മുഹമ്മദ് ജുദ്ദീൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റ് മൂന്ന് പേർ ഒളിവിലാണെന്നും പൊലീസ് പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...