Crime News: കൊറോണ കാലത്തെ പ്രണയം, പിന്നാലെ ഒളിച്ചോട്ടവും വിവാഹവും; ഒടുവിൽ മാതാപിതാക്കളെയും ഭാര്യയെയും കുത്തികൊന്നു

Man killed wife and her parents: മാസങ്ങൾക്കുള്ളിൽ തന്നെ സൗഹൃദം പ്രണയമായി വളർന്നതോടെ യുവതി ഇയാൾക്കൊപ്പം നാടുവിട്ടു.

Written by - Zee Malayalam News Desk | Last Updated : Jul 26, 2023, 03:26 PM IST
  • ഫെയ്‌സ്ബുക്കിലൂടെയാണ് കഴിഞ്ഞ കൊറോണകാലത്ത് നസീബറും സംഘമിത്രയും പരിചയപ്പെടുന്നത്.
  • കുടുംബത്തിന്റെ എതിർപ്പ് വകവെക്കാതെയാണ് സംഘമിത്ര നസീബറിനൊപ്പം കൊൽക്കത്തയിലേക്ക് പോയത്.
Crime News: കൊറോണ കാലത്തെ പ്രണയം, പിന്നാലെ ഒളിച്ചോട്ടവും വിവാഹവും; ഒടുവിൽ മാതാപിതാക്കളെയും ഭാര്യയെയും കുത്തികൊന്നു

അസം: ഗുവാഹത്തിയിൽ ഭാര്യയേയും മാതാപിതാക്കളേയും കുത്തികൊലപ്പെടുത്തിയ യുവാവ് പോലീസിന് മുന്നിൽ കീഴടങ്ങി. അസമിലെ ഗോളാഘട്ട് സ്വദേശിയായ നസീബര്‍ റഹ്‌മാന്‍ ബോറ (25) യാണ് ഭാര്യയായ സംഘമിത്ര ഘോഷിനേയും (24) ഭാര്യയുടെ മാതാപിതാക്കളേയും അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്. ഇരുവരുടേയും ആറുമാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ടാണ് യുവാവ് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങാനായി എത്തിയത്. ഫെയ്‌സ്ബുക്കിലൂടെയാണ് കഴിഞ്ഞ കൊറോണകാലത്ത് നസീബറും സംഘമിത്രയും പരിചയപ്പെടുന്നത്. മാസങ്ങൾക്കുള്ളിൽ തന്നെ സൗഹൃദം പ്രണയമായി വളർന്നതോടെ യുവതി ഇയാൾക്കൊപ്പം നാടുവിട്ടു.

കുടുംബത്തിന്റെ എതിർപ്പ് വകവെക്കാതെയാണ് സംഘമിത്ര നസീബറിനൊപ്പം കൊൽക്കത്തയിലേക്ക് പോയത്. പിന്നീട് യുവതിയുടെ മാതാപിതാക്കളായ സഞ്ജീവ് ഘോഷും ജുനു ഘോഷും  സംഘമിത്രയെ തിരിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. എന്നാൽ അപ്പോഴേക്കും നസീബറും സംഘമിത്രയും തമ്മിലുള്ള വിവാഹം കൊല്‍ക്കത്തയിലെ കോടതിയില്‍വെച്ച്  കഴിഞ്ഞിരുന്നു. തുടർന്ന് സംഘമിത്രയ്‌ക്കെതിരെ മാതാപിതാക്കള്‍ മോഷണ കുറ്റത്തിന് കേസ് നൽകി. സംഘമിത്രയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. 2022 ജനുവരിയില്‍ ജാമ്യത്തിലിറങ്ങിയ സംഘമിത്ര വീണ്ടും നസീബറുമായി ഒളിച്ചോടി.

ALSO READ: അമ്മയില്ലാത്ത തക്കം നോക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചു; 53കാരന് 27 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും

ചെന്നൈയില്‍ അഞ്ചു മാസത്തോളം ഇരുവരും കഴിഞ്ഞു. അതിനിടയിൽ സംഘമിത്ര ഗര്‍ഭിണിയായതോടെ ഇരുവരും നസീബറിന്റെ ഗോളാഘട്ടിലെ  വീട്ടിലേക്ക് മടങ്ങിയെത്തി. എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ സംഘമിത്ര മകനേയും കൂട്ടി വീട്ടിലേക്ക് മടങ്ങി. അതിനുപിന്നാലെ ഭർത്താവായ നസീബര്‍ തന്നെ ഉപദ്രവിക്കുന്നെന്ന് ചൂണ്ടിക്കാണിച്ച് പോലീസില്‍ പരാതി നല്‍കി. പരാതിയെതുടർന്ന് വധശ്രമത്തിന്റെ പേരിൽ അറസ്റ്റിലായ നസീബര്‍ 28 ദിവസങ്ങള്‍ക്ക് ശേഷമാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. അതിനുശേഷം മകനെ കാണണമെന്ന ആവശ്യവുമായി 

നസീബര്‍ സംഘമിത്രയുടെ വീട്ടിലെത്തി. എന്നാൽ യുവതിയുടെ കുടുംബം അതിന് അനുവദിച്ചില്ല. നസീബറിനെ ആക്രമിച്ചെന്ന് ചൂണ്ടിക്കാട്ടി ഏപ്രിൽ മാസത്തിൽ ഇയാളുടെ പിതാവ് പോലീസില്‍ പരാതി നൽകി. ഈ സംഭവം കൂടി ആയപ്പോൾ നസീബറും സംഘമിത്രയുടെ കുടുംബവും തമ്മിലുള്ള തർക്കം രൂക്ഷമായി. ഈ വഴക്ക് പിന്നീട് വൈരാ​ഗ്യമായി മാറുകയും സംഘമിത്രയുടെ വീട്ടില്‍ അതിക്രമിച്ചുകയറി ഇയാൾ ഭാര്യയേയും കുടുംബത്തേയും ദാരുണമായി കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം നസീബര്‍ മകനുമായി ഒളിവിൽ പോയി.

സംഘമിത്രയുടേയും മാതാപിതാക്കളുടേയും മൃതദേഹം പോലീസ് കണ്ടെത്തിയത് രക്തം വാര്‍ന്ന നിലയിലാണ്. നസീബർ കൊലനടത്തി രണ്ടു ദിവസങ്ങള്‍ക്ക് ശേഷമാണ് മകനുമായി പോലീസിന് മുന്നിൽ കീഴടങ്ങിയത്. ഇയാള്‍ക്കെതിരെ ഭവനഭേദനത്തിനും കൊലപാതകത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്. തുടർന്നുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അസം പോലീസ് മേധാവി ജി.പി. സിങ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News