Crime News: മാങ്ങ വേണമെന്ന നിര്‍ബന്ധം, 5 വയസുകാരിയെ തൊണ്ട മുറിച്ച് കൊലപ്പെടുത്തി യുവാവ്

കൂടെക്കൂടെ മാങ്ങ ചോദിച്ചതിന് 5 വയസുകാരിയെ തൊണ്ട മുറിച്ച് കൊലപ്പെടുത്തി യുവാവ്.  ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലെ ഖേദ കുർത്താൻ ഗ്രാമത്തിലാണ് സംഭവം.  

Written by - Zee Malayalam News Desk | Last Updated : Jul 25, 2022, 11:39 AM IST
  • ഭക്ഷണം കഴിച്ചുകൊണ്ടിരിയ്ക്കുന്നതിനിടെ പെണ്‍കുട്ടി മാങ്ങ ആവർത്തിച്ച് ചോദിച്ചതില്‍ ദേഷ്യം പൂണ്ട 33 കാരന്‍ 5 വയസുകാരിയെ തൊണ്ട മുറിച്ച് കൊലപ്പെടുത്തി
Crime News: മാങ്ങ വേണമെന്ന നിര്‍ബന്ധം, 5 വയസുകാരിയെ തൊണ്ട മുറിച്ച് കൊലപ്പെടുത്തി യുവാവ്

Crime News: കൂടെക്കൂടെ മാങ്ങ ചോദിച്ചതിന് 5 വയസുകാരിയെ തൊണ്ട മുറിച്ച് കൊലപ്പെടുത്തി യുവാവ്.  ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലെ ഖേദ കുർത്താൻ ഗ്രാമത്തിലാണ് സംഭവം.  

ഭക്ഷണം കഴിച്ചുകൊണ്ടിരിയ്ക്കുന്നതിനിടെ പെണ്‍കുട്ടി മാങ്ങ ആവർത്തിച്ച് ചോദിച്ചതില്‍  ദേഷ്യം പൂണ്ട  33 കാരനാണ് ഈ ക്രൂരകൃത്യം നടത്തിയത്.  സഹോദരിയുടെ മകളെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്.  പ്രതി ആദ്യം വടികൊണ്ട് പെണ്‍കുട്ടിയുടെ തലയ്ക്ക് അടിയ്ക്കുകയും  പിന്നീട് തൊണ്ട മുറിയ്ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്‌.  പിന്നീട് മൃതദേഹം ചാക്കില്‍കെട്ടി വീടിന് സമീപം വിജനമായ സ്ഥലത്ത്  ഉപേക്ഷിക്കുകയും  ചെയ്തു.  

Also Read:  സംസാരിച്ച് വിശ്വാസം പിടിച്ചുപറ്റും; വൃദ്ധ സ്ത്രീകളിൽ നിന്ന് പണവും ആഭരണങ്ങളും കവരുന്നയാൾ പിടിയിൽ

പെണ്‍കുട്ടിയെ കാണാതായതോടെ  കൂലിപ്പണിക്കാരനായ പിതാവ് പോലീസില്‍  പരാതി നല്‍കി, തുടര്‍ന്ന് ഗ്രാമവാസികളും പോലീസും  ചേര്‍ന്ന് നടത്തിയ അന്വേണത്തില്‍  ഉമർദീൻ എന്നയാളുടെ വീടിന്ന്  സമീപത്തുനിന്നും പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.  പെണ്‍കുട്ടിയെ കാണാതായതോടെ അന്വേഷിക്കാന്‍  ഗ്രാമവാസികൾക്കൊപ്പം ഉമർദീനും ചേർന്നിരുന്നുവെങ്കിലും പോലീസിന്‍റെ സംശയം ഇയാള്‍ക്ക് നേരെ നീണ്ടതോടെ ഇയാള്‍ അപ്രത്യക്ഷനാവുകയായിരുന്നു, പോലീസ് പറഞ്ഞു. 

പെണ്‍കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കൊലപാതകം, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മറ്റ് വകുപ്പുകൾ എന്നിവ പ്രകാരം ഇയാളെ അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ട്.

പ്രതിയെ അറസ്റ്റ് ചെയ്തതായും ഇയാളുടെ പക്കൽ നിന്ന് ഇരുമ്പ് വടിയും  കത്തിയും കണ്ടെടുത്തതായും ഷംലി എഎസ്പി ഒപി സിംഗ് പറഞ്ഞു.  ഇയാള്‍ ഇപ്പോള്‍ ജയിലിലാണ് എന്നും എഎസ്പി വ്യക്തമാക്കി.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News