Murder: പാർക്കിങ്ങിനെച്ചൊല്ലി തർക്കം; ഡൽഹിയിൽ യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു

Delhi Murder: വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഭാര്യയുടെയും മകന്റെയും മുന്നിൽ വച്ചാണ് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്.

Written by - Zee Malayalam News Desk | Last Updated : Sep 17, 2023, 11:45 AM IST
  • തെക്ക് കിഴക്കൻ ഡൽഹിയിലെ സരിതാ വിഹാറിൽ വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് അക്രമസംഭവം ഉണ്ടായത്
  • അരവിന്ദ് മണ്ഡൽ (36) ആണ് കൊല്ലപ്പെട്ടത്
  • സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു
Murder: പാർക്കിങ്ങിനെച്ചൊല്ലി തർക്കം; ഡൽഹിയിൽ യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു

തിരുവനന്തപുരം: ഡൽഹിയിൽ യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു. ആറംഗ സംഘമാണ് യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊന്നത്. വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഭാര്യയുടെയും മകന്റെയും മുന്നിൽ വച്ചാണ് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

തെക്ക് കിഴക്കൻ ഡൽഹിയിലെ സരിതാ വിഹാറിൽ വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് അക്രമസംഭവം ഉണ്ടായത്. അരവിന്ദ് മണ്ഡൽ (36) ആണ് കൊല്ലപ്പെട്ടത്. മകൻ ആകാശിനെ സ്കൂളിൽ നിന്ന് കൊണ്ടുവരുന്നതിനിടെ അരവിന്ദ് മണ്ഡലും മനോജ് ഹാൽദർ എന്നയാളും തമ്മിൽ തർക്കമുണ്ടായി. ബൈക്ക് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഇവർ തമ്മിൽ തർക്കമുണ്ടായത്.

ALSO READ: Crime News: ഇടുക്കിയിൽ യുവാവിനെ നാലംഗ സംഘം അർദ്ധരാത്രി വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു

വൈകുന്നേരത്തോടെ പ്രശ്നം ഒത്തുതീർപ്പായി. അരവിന്ദ് മണ്ഡൽ വീട്ടിലേക്ക് മടങ്ങി. രാത്രി ഒമ്പതരയോടെ മൂന്ന് ബൈക്കുകളിലായെത്തിയ അക്രമിസംഘം വീടിനുള്ളിൽ അതിക്രമിച്ച് കയറി യുവാവിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിനിടെ അരവിന്ദിന്റെ ഭാര്യ രേഖയ്ക്കും പരിക്കേറ്റു.

ഗുരുതരമായി പരിക്കേറ്റ അരവിന്ദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പോലീസ് നാല് പ്രതികളെ അറസ്റ്റ് ചെയ്തു. രണ്ട് പേർ ഒളിവിലാണ്. ഇവരെ ഉടൻ പിടികൂടുമെന്നും പ്രതികളെല്ലാവരും സരിത വിഹാറിലെ പ്രിയങ്ക ക്യാമ്പിലെ താമസക്കാരാണെന്നും പൊലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News