ഇടുക്കി: നെടുങ്കണ്ടം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡീലേഴ്സ് കോ ഓപ്പറേറ്റീവ് ബാങ്കിന്റെ കുമളി ബ്രാഞ്ചിൽ നിന്നും കോടികൾ തട്ടിച്ച് മുങ്ങിയ മാനേജർ അറസ്റ്റിൽ. ചക്കുപള്ളം ആറാം മൈൽ സ്വദേശി വൈശാഖ് മോഹനൻ ആണ് അറസ്റ്റിലായത്. ക്രൈംബ്രാഞ്ച് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രദേശിക കോൺഗ്രസ് നേതാവ് കൂടിയാണിയാൾ.
2021 മുതൽ 2023 വരെയുള്ള കാലഘട്ടത്തിൽ നിക്ഷേപ തുകയിൽ നിന്നും ചിട്ടിയിൽ നിന്നുമാണ് വൈശാഖ് മോഹനൻ തട്ടിപ്പ് നടത്തിയത്. ബാങ്കിൽ പുതിയ ഭരണസമിതി അധികാരം ഏറ്റെടുത്ത ശേഷം നടത്തിയ പരിശോധനയിലാണ് തട്ടിപ്പിൻ്റെ ചുരുളഴിയുന്നത്. ബാങ്കിൻ്റെ രസീതുകൾ ഉപയോഗിച്ച് നിക്ഷേപകരിൽ നിന്ന് വൻതുകകൾ ഇയാൾ കൈപ്പറ്റിയിരുന്നു. എന്നാൽ ഇതൊന്നും ബാങ്കിൽ രേഖപ്പെടുത്തിയിരുന്നില്ല. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിൽ മതിയായ രേഖകളില്ലാതെ വായ്പ അനുവദിച്ചും വൈശാഖ് തട്ടിപ്പ് നടത്തി. കുമളി ബ്രാഞ്ചിൽ മാത്രം1 കോടി 49 നായിരം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് കാണിച്ച് പ്രസിഡണ്ടിന്റ് പി.ആർ അയ്യപ്പനാണ് പരാതി നൽകിയത്.
നിലവിൽ രണ്ടുകോടിയിലധികം രൂപ ഇയാൾ തട്ടിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ആദ്യഘട്ടത്തിൽ തുക തിരിച്ചടക്കാമെന്ന് ബാങ്ക് ഭരണസമിതിക്ക് വൈശാഖ് ഉറപ്പ് നൽകിയിരുന്നു. പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. കുമളി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഒളിവിലിരുന്ന് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെയാണ് രഹസ്യ കേന്ദ്രത്തിൽ നിന്നും വൈശാഖിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കുമളിയിലെ ബ്രാഞ്ച് ഓഫീസിലെത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്തി. ബാങ്കിന്റെ കട്ടപ്പന ബ്രാഞ്ചിൽ നിന്നും 28 ലക്ഷം രൂപയും ഇയാൾ തട്ടിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. വൈശാഖിനെ കോടതിയിൽ ഹാജരാക്കി. ബാങ്കിന്റെ നെടുങ്കണ്ടത്തെ ഹെഡ് ഓഫീസ് കേന്ദ്രീകരിച്ച് നടന്നിട്ടുള്ള തട്ടിപ്പുകളിൽ വിജിലൻസ് അന്വേഷണം നടക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.