Mangaluru Fazil Murder Case: മംഗളൂരു ഫാസിൽ വധക്കേസ്: 6 പ്രതികൾ അറസ്റ്റിൽ

Mangaluru Fazil Murder Case: പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചവരെയും കൊലപാതകത്തിന് ആവശ്യമായ മറ്റ് സഹായങ്ങൾ ചെയ്ത് നൽകിയവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. സൂറത്കൽ മംഗൾപേട്ടെ സ്വദേശി ഫാസിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് വെട്ടേറ്റ്‌ മരിച്ചത്‌. 

Written by - Zee Malayalam News Desk | Last Updated : Aug 2, 2022, 03:54 PM IST
  • സൂറത്കലിൽ ഫാസിൽ വധക്കേസുമായി ബന്ധപ്പെട്ട് 6 പ്രതികളെ അറസ്റ്റ് ചെയ്തു
  • ഫാസിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് വെട്ടേറ്റ്‌ മരിച്ചത്‌
  • ഇയാൾ മംഗളൂരുവിൽ തുണിക്കട നടത്തിയിരുന്നു
Mangaluru Fazil Murder Case: മംഗളൂരു ഫാസിൽ വധക്കേസ്: 6 പ്രതികൾ അറസ്റ്റിൽ

മംഗളൂരു: Mangaluru Fazil Murder Case: സൂറത്കലിൽ ഫാസിൽ വധക്കേസുമായി ബന്ധപ്പെട്ട് 6 പ്രതികളെ അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ഗിരിദർ, കൃഷ്ണപുര സ്വദേശികളായ അഭിഷേക്, ശ്രീനിവാസ്, കല്ലുവാർ സ്വദേശി സുഹാസ്, കൂലായ് സ്വദേശി മോഹൻ, ദീക്ഷിത് എന്നിവരെയാണ്  അറസ്റ്റിലായത്. ഇവർക്ക് കാർ നൽകി സഹായിച്ച കൊടിഗേരി സ്വദേശി അജിത് ക്രാസ്റ്റയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. 

Also Read: Mangaluru Fazil Murder Case: മംഗളൂരു ഫാസിൽ വധക്കേസ്: നിരോധനാജ്ഞ തുടരുന്നു, 11 പേർ കൂടി കസ്റ്റഡിയിൽ

പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചവരെയും കൊലപാതകത്തിന് ആവശ്യമായ മറ്റ് സഹായങ്ങൾ ചെയ്ത് നൽകിയവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. സൂറത്കൽ മംഗൾപേട്ടെ സ്വദേശി ഫാസിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് വെട്ടേറ്റ്‌ മരിച്ചത്‌.  ഇയാൾ മംഗളൂരുവിൽ തുണിക്കട നടത്തിയിരുന്നു.  ഇയാളുടെ കടയുടെ മുന്നിൽ വച്ച് വ്യാഴാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം.

Also Read: വീടിന്റെ ഈ ഭാഗത്ത് പഴുതാരയെ കണ്ടാൽ ദൗർഭാഗ്യം ഒഴിവാകുമെന്ന് ഉറപ്പ്!

 പരിചയക്കാരനുമായി സംസാരിച്ചുകൊണ്ടിരുന്ന ഫാസിലിന്റെ പിന്നിലൂടെ എത്തിയ സംഘം ഇയാളെ പിടികൂടി ക്രൂരമായി മർദിക്കുകയും കുത്തുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി ബെള്ളാരെയിൽ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടതിലുള്ള സംഘർഷാവസ്ഥ നിലനിൽക്കവെയാണ് ഈ കൊലപാതകം കൂടി നടന്നിരിക്കുന്നത്.  യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിൽ രണ്ടുപേർ അറസ്റ്റിലായിരുന്നു. കേസ് കർണാടക സർക്കാർ എൻഐഎയ്ക്ക് കൈമാറിയിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News