ന്യൂഡൽഹി: ആൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈറിനെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. അറസ്റ്റിന് പിന്നാലെ പോലീസ് സുബൈറിനെ രാത്രിയിൽ ബുരാരിയിലെ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയിരുന്നു. മതവികാരം വ്രണപ്പെടുത്തി, വിദ്വേഷം വളർത്തുന്ന രീതിയിൽ ഇടപെടൽ നടത്തി എന്നീ കുറ്റങ്ങൾ ആരോപിച്ചായിരുന്നു അറസ്റ്റ്. ഡൽഹി പോലീസാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 2018ൽ ചെയ്ത ട്വീറ്റിന്റെ പേരിലാണ് ഇപ്പോൾ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഒരു ട്വിറ്റർ ഉപയോക്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഒരു പ്രത്യേക മതത്തിന്റെ ദൈവത്തെ അപമാനിക്കുകയെന്ന ഉദ്ദേശത്തോടെ സംശയകരമായ ഒരു ചിത്രം അദ്ദേഹം ട്വീറ്റ് ചെയ്തുവെന്നാണ് കേസ് എന്ന് പോലീസ് പറഞ്ഞു. 2020ലെ ഒരു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി മുഹമ്മദ് സുബൈറിനെ പോലീസ് വിളിപ്പിച്ചിരുന്നുവെന്ന് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനായ പ്രതീക് സിന്‍ഹ ട്വീറ്റ് ചെയ്തു. ഈ കേസിൽ അറസ്റ്റിനെതിരായ പരിരക്ഷ മുഹമ്മദ് സുബൈറിന് ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്. മുന്നറിയിപ്പ് ഒന്നുമില്ലാതെ പുതിയ കേസിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും പ്രതീക് സിൻഹ ട്വീറ്റിൽ പറയുന്നു.
Also Read: ഗൂഡാലോചന കേസ്; സരിതയുടെ രഹസ്യമൊഴി അന്വേഷണ സംഘത്തിന്
അതേസമയം, മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് സുബൈറിന്റെ അറസ്റ്റെന്ന് പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലിനോട് മുഹമ്മദ് സുബൈർ സഹകരിക്കുന്നില്ലെന്ന് ഡൽഹി പോലീസ് പറഞ്ഞതായാണ് റിപ്പോർട്ട്. ആൾട്ട് ന്യൂസ് സഹസ്ഥാപകനായ മുഹമ്മദ് സുബൈറിന്റെ അറസ്റ്റിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ അപലപിച്ചു.
Sonia Gandhi Personal secretary : സോണിയ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറിക്കെതിരെ പീഡനാരോപണം; പൊലീസ് കേസെടുത്തു
ഡൽഹി : കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറി പിപി മാധവനെതിരെ പീഡനാരോപണം. ജോലിയും വിവാഹവും വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തുവെന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത്. യുവതിയുടെ പരാതിയിന്മേൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഡൽഹി ഉത്തം നഗർ പോലീസ് സ്റ്റേഷനിലാണ് യുവതി പരാതിയുമായി എത്തിയത് .
പരാതി നൽകിയ ദളിത് യുവതിയുടെ ഭർത്താവ് കോൺഗ്രസ് ഓഫീസിൽ ഹോർഡിങ്ങുകൾ സ്ഥാപിക്കുന്നത് പതിവായിരുന്നു. 2020 ൽ യുവതിയുടെ ഭർത്താവ് മരണപ്പെടുകയായിരുന്നു. ഇതിനെ തുടർന്നാണ് കോൺഗ്രസ് അധ്യക്ഷയുടെ പേഴ്സണൽ സെക്രട്ടറി പിപി മാധവൻ യുവതിയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തത്.
പരാതിയെ തുടർന്ന് ഇന്നലെ ജൂൺ 26 നാണ് ഡൽഹിയിലെ ഉത്തം നഗർ പോലീസ് സ്റ്റേഷനിൽ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തത്. കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം ഡൽഹി ഡിഡിയു ആശുപത്രിയിൽ യുവതിയെ എത്തിച്ച് പോലീസ് വൈദ്യസഹായം നൽകി. യുവതിയുടെ പരാതിയനുസരിച്ച് 2022 ഫെബ്രുവരിയിലാണ് യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...