പുക പരിശോധന കേന്ദ്രത്തിന് 5000 കൈക്കൂലി; എംവിഐയും ഏജൻറും അറസ്റ്റിൽ

Mvi CS George Arrest in Thrissur: ഫിനോൾഫ് തലിൻ പുരട്ടി നൽകിയ നോട്ട് പരാതിക്കാരനിൽ നിന്നും ഏജന്റായ അഷ്‌റഫ്‌ സ്വീകരിക്കുന്ന  സമയം പിടികൂടുകയുമായിരുന്നു

Written by - Zee Malayalam News Desk | Last Updated : Jul 31, 2023, 11:44 AM IST
  • ഇത് പാസ്സാക്കാതെ കൈക്കൂലിയായി 5000 രൂപ എംവിഐ ആവശ്യപ്പെടുകയായിരുന്നു
  • ചോദിച്ച പൈസ കൈക്കൂലിയായി ആണെന്ന് മനസ്സിലാക്കിയ പരാതിക്കാരൻ വിജിലൻസിൽ പരാതി നൽകി
  • നോട്ട് പരാതിക്കാരനിൽ നിന്നും ഏജന്റായ അഷ്‌റഫ്‌ സ്വീകരിക്കുന്ന സമയം പിടികൂടുകയുമായിരുന്നു
പുക പരിശോധന കേന്ദ്രത്തിന് 5000 കൈക്കൂലി; എംവിഐയും ഏജൻറും അറസ്റ്റിൽ

തൃശ്ശൂർ: വാഹന പുക പരിശോധന കേന്ദ്രം തുടങ്ങാൻ  5000 രൂപ കൈക്കൂലി വാങ്ങിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ തൃപ്രയാർ സബ് ആർ ടി ഓഫീസ് എംവിഐ സിഎസ് ജോർജ്,
ഇയാളുടെ ഏജൻറുമാണ് വിജിലൻസ് പിടിയിലായത്. കേസിൽ പരാതിക്കാരൻ പുക പരിശോധന കേന്ദ്രം തുടങ്ങുന്നതിനായി അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ ഇത് പാസ്സാക്കാതെ കൈക്കൂലിയായി 5000 രൂപ  എംവിഐ ആവശ്യപ്പെടുകയായിരുന്നു.

ചോദിച്ച പൈസ കൈക്കൂലിയായി ആണെന്ന് മനസ്സിലാക്കിയ പരാതിക്കാരൻ വിജിലൻസിൽ പരാതി  നൽകി. തുടർന്ന്  ഫിനോൾഫ് തലിൻ പുരട്ടി നൽകിയ നോട്ട് പരാതിക്കാരനിൽ നിന്നും ഏജന്റായ അഷ്‌റഫ്‌ സ്വീകരിക്കുന്ന  സമയം പിടികൂടുകയുമായിരുന്നു. ഡിവൈഎസ്പി ജിം പോൾ സിജി,ഇൻസ്പെക്ർ പ്രദീപ്കുമാർ, ഗ്രേഡ് എസ് ഐമാരായ ജയകുമാർ, പീറ്റർ, എഎസ്ഐ മാർ ബൈജു സിപിഒമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News