Thiruvananthapuram : കേരള സംസ്ഥാന സര്‍ക്കാരിന്റെ (Kerala Govrnment) ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് (Ease of Doing Buisness) നയത്തിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പിലെ (Motor Vehicle Department) 8 സേവനങ്ങള്‍ കൂടി ഓണ്‍ലൈനാക്കി. ഇതോടെ നേരിട്ട് ഹാജരാകേണ്ട ഡ്രൈവിംഗ് ടെസ്റ്റ്, വാഹന പരിശോധന എന്നിവ ഒഴികയുള്ള സേവനങ്ങളെല്ലാം ഓണ്‍ലൈനിലൂടെ നടത്താന്‍ കഴിയുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിലെ മേല്‍വിലാസം തിരുത്തല്‍, വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റല്‍, വാഹനത്തിന്റെ എന്‍.ഒ.സി, ഡ്യൂപ്ലിക്കേറ്റ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഹൈപ്പോത്തിക്കേഷന്‍ റദ്ദ് ചെയ്യല്‍, ഹൈപ്പോത്തിക്കേഷന്‍ എന്‍ഡോഴ്സ്മെന്റ് തുടങ്ങിയ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കും.
സ്റ്റേജ് കാരിയേജ് ഒഴികയുള്ള വാഹനങ്ങളുടെ പെര്‍മിറ്റ് പുതുക്കലും പെര്‍മിറ്റ് മാറ്റവും ഓണ്‍ലൈന്‍ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ മോട്ടോര്‍ വാഹന വകുപ്പിലെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് അനായാസമായി അതിവേഗം ലഭ്യമാകും. മോട്ടോര്‍ വാഹന വകുപ്പിലെ ഓണ്‍ലൈന്‍ സര്‍വ്വീസുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം സെപ്റ്റംബര്‍ 28 ചൊവ്വാഴ്ച വൈകുന്നേരം 4 മണിയ്ക്ക് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ വച്ച് നടക്കും.
ALSO READ: Vizhinjam Port : വിഴിഞ്ഞം തുറമുഖം 2023ൽ തന്നെ കമ്മീഷൻ ചെയ്യുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ
രൂക്ഷമായ കോവിഡ് പ്രതിസന്ധിയുള്ളതിനാൽ ഡ്രൈവിംഗ് ലൈസന്‍സിന്റെയും മറ്റ് വാഹന പെര്‍മിറ്റുകളുടെയും കാലാവധി ആറുമാസം കൂടി ദീര്‍ഘിപ്പിക്കണമെന്ന് മന്ത്രി ആൻറണി രാജു ആവശ്യപ്പെട്ടിരുന്നു. ഇതാവശ്യപ്പെട്ട് കൊണ്ട് ഗതാഗതമന്ത്രി കേന്ദ്രമന്ത്രി ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരിക്ക് കത്തയച്ചിരുന്നു.
ALSO READ: Driving License: Online അപേക്ഷ, അറിയാം പുതിയ നിയമങ്ങളും മാറ്റങ്ങളും
നിലവിലെ സാഹചര്യത്തിൽ ഡ്രൈവിങ്ങ് ലൈസന്‍സ്, വണ്ടികളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ കേന്ദ്ര വാഹന നിയമത്തിലെ ബന്ധപ്പെട്ട രേഖകളുടെ കാലാവധിയാണ് ദീര്‍ഘിപ്പിക്കുവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...