Muthoot ലെ കവർച്ച പ്രതികൾ പിടിയിൽ

Muthoot Finance ശാഖയിൽ കഴിഞ്ഞ ദിവസം മോഷ്ണം നടത്തിയ ആറ് പേർ പിടിയിൽ. ഹൈദരാബാദിൽ നിന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്

Written by - Zee Hindustan Malayalam Desk | Last Updated : Jan 23, 2021, 12:07 PM IST
  • Muthoot Finance ശാഖയിൽ കഴിഞ്ഞ ദിവസം മോഷ്ണം നടത്തിയ ആറ് പേർ പിടിയിൽ
  • ഹൈദരാബാദിൽ നിന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്
  • നഷ്ടപ്പെട്ട 25 കിലോ സ്വർണവും 96000 രൂപയും ഇവരുടെ പക്കൽ നിന്ന് കണ്ടെത്തി
  • തോക്കുകാട്ടി ഭീഷണിപ്പെടുത്തി എല്ലാ ജീവനക്കാരെയും കെട്ടിയിട്ടാണ് മോഷ്ണം നടത്തിയത്
Muthoot ലെ കവർച്ച പ്രതികൾ പിടിയിൽ

Hyderabad: തമിഴ്നാട് കർണാടക അതിർത്തിയായ ഹൊസൂരിലെ Muthoot Finance ശാഖയിൽ കഴിഞ്ഞ ദിവസം മോഷ്ണം നടത്തിയ ആറ് പേർ പിടിയിൽ. സംഭവം നടന്ന 24 മണിക്കൂറിനിടെ ഹൈദരാബാദിൽ നിന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്. നഷ്ടപ്പെട്ട 25 കിലോ സ്വർണവും 96000 രൂപയും മോഷ്ണത്തിന് ഉപയോ​ഗിച്ച ആയുധങ്ങളും പൊലീസ് ഇവരുടെ പക്കൽ നിന്ന് കണ്ടെത്തി. 

തമിഴ്നാട്ടിലെ (Tamil Nadu) കൃഷ്ണഗിരി ജില്ലയിൽ ഹൊസൂർ-ബാംഗ്ലൂർ റോഡിലെ ശാഖയിലാണ് കൊള്ള നടന്നത്. രാവിലെ ഓഫീസ് തുറക്കാനായി ജീവനക്കാരെത്തിയപ്പോൾ ഇടപാട് നടത്താനെന്നു പറഞ്ഞാണ് കൊള്ളക്കാർ സ്ഥാപനത്തിനകത്തു കയറിയത്. പിന്നീട് തോക്കുകാട്ടി ഭീഷണിപ്പെടുത്തി എല്ലാ ജീവനക്കാരെയും കെട്ടിയിട്ടു. പിന്നീട് ലോക്കർ തുറന്ന് സ്വർണവും പണവും മോഷ്ടിക്കുകയായിരുന്നു.

ALSO READ: Muthoot Financeൽ വൻ കവർച്ച: നഷ്ടമായത് 7 കോടിയുടെ സ്വർണം

ആറ് പേരാണ് കവർച്ച നടത്തിയത്. മോഷണത്തിന് ശേഷം ഇവർ വണ്ടിയിൽ ബം​ഗളൂരു ഭാ​ഗത്തേക്കാണ് കടന്നത്. 25091 ​ഗ്രാം സ്വർണവും (Gold) 96,000 രൂപയുമാണ് നഷ്ടമായത്. സംഭവം അറിഞ്ഞയുടൻ പോലീസെത്തി CCTV പരിശോധിച്ചു. അഞ്ച് പ്രത്യേകസംഘത്തെ അന്വേഷണത്തിനായി നിയോ​ഗിച്ചിരുന്നു.

ASLO READ: ദമ്പതികളെ അടിച്ചുവീഴ്ത്തി 9 പവന്റെ സ്വർണമാല കവർന്ന സംഭവം; ക്വട്ടേഷൻ നൽകിയത് അമ്മ

മാനേജരെ അടക്കം കെട്ടിയിട്ടായിരുന്നു കവർച്ച നടത്തിയത്. ഇതിന് മുൻപും ഇതേ ശാഖയിൽ കവർച്ചാ ശ്രമം നടന്നിട്ടുണ്ട്. ദിവസങ്ങളോളം എടുത്ത പ്ലാനിങ്ങിന്റെ ഭാഗമായാവും ഈ കവർച്ചയെന്നാണ് പോലീസിന്റെ നിഗമനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News