Sexual Assault: റോഡിലൂടെ നടന്നുപോയ പെൺകുട്ടിയെ തടഞ്ഞുനിർത്തി ലൈംഗികാതിക്രമം; പ്രതി പിടിയിൽ

Rape Case: ബസിറങ്ങി വന്ന പെണ്‍കുട്ടിയെ ഓട്ടോ ഡ്രൈവറായ പ്രതി തടഞ്ഞുനിര്‍ത്തി ബലമായി ചുംബിക്കുകയും. തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ കരണത്തടിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു എന്നാണ് പരാതി.

Edited by - Zee Malayalam News Desk | Last Updated : Jul 4, 2023, 08:21 PM IST
  • റോഡിലൂടെ നടന്നുപോയ പെൺകുട്ടിയെ തടഞ്ഞുനിർത്തി ലൈംഗികാതിക്രമം
  • ഓടക്കാലി സ്വദേശി സത്താര്‍ ആണ് പോലീസിന്റെ പിടിയിലായത്
Sexual Assault: റോഡിലൂടെ നടന്നുപോയ പെൺകുട്ടിയെ തടഞ്ഞുനിർത്തി ലൈംഗികാതിക്രമം; പ്രതി പിടിയിൽ

കൊച്ചി: എറണാകുളം ഓടക്കാലിയില്‍ റോഡിലൂടെ നടന്നുപോയ പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി ലൈംഗികാതിക്രമത്തിന് ശ്രമിച്ച വയോധികൻ അറസ്റ്റിൽ. ഓടക്കാലി സ്വദേശി സത്താര്‍ ആണ് പോലീസിന്റെ പിടിയിലായത്.  ഇയാളുടെ അതിക്രമം തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ കരണത്തടിക്കുകയും ചെയ്തു.  

Also Read: എൽകെജി വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 45 വർഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും

സംഭവം നടന്നത് ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു. പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടന്നത് ഓടക്കാലി ടൗണിലായിരുന്നു. ബസിറങ്ങി വന്ന പെണ്‍കുട്ടിയെ ഓട്ടോ ഡ്രൈവറായ പ്രതി തടഞ്ഞുനിര്‍ത്തി ബലമായി ചുംബിക്കുകയും. തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ കരണത്തടിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു എന്നാണ് പരാതി.

Also Read: Mangal Gochar 2023: ഈ 4 രാശിക്കാർക്ക് വരുന്ന 45 ദിവസം ലഭിക്കും കിടിലം നേട്ടങ്ങൾ!

പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് സത്താറിനെ അറസ്റ്റ് ചെയ്ത് പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും  പ്രതിയെ കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

പണം പിൻവലിക്കാനാവാത്ത ദേഷ്യത്തിൽ എടിഎം തകർത്ത കേസിൽ 53 കാരൻ അറസ്റ്റിൽ

പണം പിന്‍വലിക്കാനാവാത്ത ദേഷ്യത്തില്‍ മഴു ഉപയോഗിച്ച് എടിഎം തകര്‍ത്ത സംഭവത്തില്‍ 53 വയസ്സുകാരനായ വെല്ലൂര്‍ സ്വദേശി കന്ദസ്വാമിയെ പോലീസ് അറസ്റ്റു ചെയ്തു.  സംഭവം നടന്നത് വെല്ലൂര്‍ ടൗണിനു സമീപം ഹൊസൂര്‍-അണക്കെട്ട് മെയിന്‍ റോഡിനടുത്ത് സ്വകാര്യ ബാങ്ക് എടിഎം കേന്ദ്രത്തിലായിരുന്നു.ദിവസവേതന തൊഴിലാളിയായ കന്ദസ്വാമി തിങ്കളാഴ്ച രാവിലെ പണം പിന്‍വലിക്കാനായി എടിഎമ്മിലെത്തിയിരുന്നു. പലതവണ എടിഎം മെഷീനിൽ കാര്‍ഡിട്ടെങ്കിലും പണം കിട്ടിയില്ല. തുടര്‍ന്ന് ക്ഷുഭിതനായ കന്ദസ്വാമി മഴുവുമായിവന്ന് എടിഎം കുത്തിപ്പൊളിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

Also Read: ചൊവ്വയുടെ രാശിമാറ്റം സൃഷ്ടിക്കും നവപഞ്ചമ യോഗം; ഈ 4 രാശിക്കാർക്ക് ലഭിക്കും പുരോഗതിയും ഒപ്പം ധനനേട്ടവും!

ശബ്ദംകേട്ട് സമീപവാസികളെത്തി തടയാന്‍ ശ്രമിച്ചെങ്കിലും കന്ദസ്വാമി യന്ത്രം മുഴുവന്‍ തകര്‍ത്തു തരിപ്പണമാക്കുകയായിരുന്നു. തുടര്‍ന്ന് സമീപവാസികളാണ് ഇയാളെ പിടികൂടുകയും പോലീസില്‍ വിവരമറിയിക്കുകയും ചെയ്തത്.  തുടർന്ന് അരിയൂര്‍ പോലീസ് സ്ഥലത്തെത്തി കന്ദസ്വാമിയെ അറസ്റ്റുചെയ്തു.അന്വേഷണത്തിൽ എടിഎമ്മില്‍നിന്ന് പണം നഷ്ടപ്പെട്ടില്ലെന്ന് അറിയിച്ച പോലീസ് ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News